play-sharp-fill
താന്‍ 1991 മുതല്‍ മല്‍സരിക്കുന്നതെല്ലാം ഒരേ ചിഹ്നത്തിലും ഒരേ പാര്‍ട്ടിയിലും. ഇനി മല്‍സരിക്കുന്നതും അങ്ങനെ തന്നെ. പറഞ്ഞുകേള്‍ക്കുന്ന എതിരാളിയെ ട്രോളി കോട്ടയത്തെ ഇടതു സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍റെ ആദ്യ പ്രതികരണം !

താന്‍ 1991 മുതല്‍ മല്‍സരിക്കുന്നതെല്ലാം ഒരേ ചിഹ്നത്തിലും ഒരേ പാര്‍ട്ടിയിലും. ഇനി മല്‍സരിക്കുന്നതും അങ്ങനെ തന്നെ. പറഞ്ഞുകേള്‍ക്കുന്ന എതിരാളിയെ ട്രോളി കോട്ടയത്തെ ഇടതു സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍റെ ആദ്യ പ്രതികരണം !

 

കോട്ടയം: ഒറ്റ ചിഹ്നത്തില്‍ മാത്രമേ താന്‍ മല്‍സരിച്ചിട്ടുള്ളുവെന്നും ഒരു പാര്‍ട്ടിയില്‍ മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്നും കോട്ടയത്തെ ഇടതു സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ എംപി.

ഏഴ് തവണയാണ് താന്‍ ഇതുവരെ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുള്ളത്. ഏഴും ഒറ്റ ചിഹ്നത്തിലും ഒരു പാര്‍ട്ടിയിലുമായിരുന്നു. ഇപ്പോള്‍ എട്ടാമത് മല്‍സരിക്കുന്നതും അതേ ചിഹ്നത്തിലും അതേ പാര്‍ട്ടിയിലുമാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി പറഞ്ഞുകേള്‍ക്കുന്ന ഫ്രാന്‍സിസ് ജോര്‍ജിനെ ട്രോളിയാണ് തോമസ് ചാഴികാടന്‍റെ ഈ വാക്കുകള്‍ എന്ന് വ്യക്തം.

കേരള കോണ്‍ഗ്രസ് – എം ആസ്ഥാനത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴായിരുന്നു തോമസ് ചാഴികാടന്‍റെ ഈ മുനവച്ചുള്ള വാക്കുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എതിര്‍ സ്ഥാനാര്‍ഥിയായി യുഡിഎഫ് ടിക്കറ്റില്‍ മല്‍സരിക്കുമെന്ന് കരുതുന്ന ഫ്രാന്‍സിസ് ജോര്‍ജ് 2009 -നു ശേഷം മാത്രം 4 തവണ മുന്നണിയും 4 തവണ പാര്‍ട്ടിയും മാറിയിരുന്നു. അതിനിടെ സ്വന്തമായും ഒരു പാര്‍ട്ടി ഉണ്ടാക്കി മല്‍സരിച്ചിരുന്നു. ചാഴികാടനും ഫ്രാന്‍സിസ് ജോര്‍ജും 7 തെരഞ്ഞെടുപ്പുകളില്‍ വീതമാണ് മുമ്പ് മല്‍സരിച്ചിട്ടുള്ളത്. അതില്‍ 5 -ലും ചാഴികാടന്‍ വിജയിച്ചപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജ് അഞ്ചിലും തോല്‍ക്കുകയായിരുന്നു.