
നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രചരണം തുടങ്ങും.
കണ്ണൂരില്‍ സിപിഐഎമ്മിനെതിരെ വിമത ഭീഷണി നിലനില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി എത്തുന്നത്. വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കുമോ എന്നതാണ് രാഷ്ട്രീയ ആകാംക്ഷ.
ഉച്ചയ്ക്ക് ശേഷം കണ്ണൂരില്‍ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മട്ടന്നൂരില്‍ നിന്ന് റോഡ് ഷോയായി ധര്‍മ്മടം മണ്ഡലത്തിലേക്ക് പോകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് പൊതുയോഗം. എല്‍ഡിഎഫിന്റെ തിരഞ്ഞടുപ്പ് കണ്‍വന്‍ഷന്‍ നാളെ മുതല്‍ ആരംഭിക്കും.
അഞ്ച് മണ്ഡലങ്ങളിലെ പാര്‍ട്ടി സ്വതന്ത്രരുടെ കാര്യത്തില്‍ വൈകാതെ പ്രഖ്യാപനം ഉണ്ടാകും. പാലക്കാട്, കൊണ്ടോട്ടി, കൊടുവളളി, കോട്ടക്കല്‍, തിരൂര്‍ മണ്ഡലങ്ങളില്‍ പാര്‍ട്ടി പിന്തുണയോടെ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുളളത്.



