സ്റ്റാര്‍ബക്സ് ഇന്ത്യ വിടുമോ? അഭ്യൂഹങ്ങൾക്കുള്ള പ്രതികരണവുമായി ടാറ്റ

Spread the love

ഡൽഹി: കാപ്പിയോടുള്ള പ്രിയം ഇന്ത്യകാർക്ക് വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെയാണ് സ്റ്റാർബക്സ് മുതല്‍ കഫേ കോഫി ഡേ വരെയുള്ള മുൻനിര ബ്രാൻഡുകളെല്ലാം ഇവിടെ ചുവടുറപ്പിച്ചിരിക്കുന്നതും.എന്നാല്‍ ഈയടുത്ത് ലോകത്തെ മികച്ച കോഫി വില്‍പ്പനക്കാരില്‍ ഒരാളായ സ്റ്റാർബക്‌സ് ഇന്ത്യൻ വിപണിയില്‍ നിന്ന് പിൻവാങ്ങാൻ ഒരുങ്ങുകയാണ് എന്ന റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇതിലെ സത്യാവസ്ഥ വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി

video
play-sharp-fill

 

ഉയർന്ന പ്രവർത്തനച്ചെലവും കുറഞ്ഞ ലാഭവും കാരണം സ്റ്റാർബക്സ് ഇന്ത്യൻ വിപണിയില്‍ നിന്ന് പുറത്തുകടക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ വന്നിരുന്നത്.ഉയർന്ന വാടക, ഇറക്കുമതി ചാർജുകള്‍, ഉപഭോക്താക്കളുടെ കുറവ് എന്നിവ കാരണം ബ്രാൻഡ് നഷ്ടം നേരിടുന്നതിനാല്‍ ഇന്ത്യൻ വിപണിയില്‍ നിന്ന് പിൻവാങ്ങുന്നു എന്നായിരുന്നു പിൻവലിയുന്നു എന്നതിന്റെ കാരണം.

 

കാപ്പിയുടെ പര്യായമായ സ്റ്റാർബക്സ് ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നത് ടാറ്റയിലൂടെയാണ്.2012 ഒക്ടോബറില്‍ ടാറ്റ കണ്‍സ്യൂമർ പ്രൊഡക്‌ട്സ് ലിമിറ്റഡും സ്റ്റാർബക്സ് കോഫി കമ്പനിയും തമ്മിലുള്ള സംയുക്ത സംരംഭത്തിലൂടെ സ്റ്റാർബക്സ് ഇന്ത്യയിലേക്കെത്തി. രാജ്യത്ത് ഇത് “ടാറ്റ സ്റ്റാർബക്സ്” എന്ന പേരിലാണ് അറിയപ്പെടുന്നത്.ഇന്ത്യൻ വിപണിയില്‍ നിന്ന് പുറത്തുകടക്കുന്നു എന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ടാറ്റ കണ്‍സ്യൂമർ പ്രൊഡക്‌ട്സ് ഇതില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ഈ റിപ്പോർട്ടുകള്‍ തികച്ചും തെറ്റും അടിസ്ഥാനരഹിതവുമാണ് എന്നാണ് കമ്പനി വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ബിസിനസ് ഇൻസൈറ്റ് പ്രൊവൈഡർ ടോഫ്‌ലർ പറയുന്നതനുസരിച്ച്‌, കഴിഞ്ഞ സാമ്പത്തിക വർഷം ടാറ്റ സ്റ്റാർബക്‌സിൻ്റെ വരുമാനം നാല് വർഷം മുൻപ് ള്ളതിനേക്കാള്‍ ഇരട്ടിയിലധികമായി.റിപ്പോർട്ട് അനുസരിച്ച്‌, കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ടാറ്റ സ്റ്റാർബക്‌സിൻ്റെ വില്‍പ്പന 12% ഉയർന്ന് 1,218 കോടി രൂപയായി, അതേസമയം, അറ്റ നഷ്ടം 25 കോടിയില്‍ നിന്ന് 80 കോടി രൂപയായി വർദ്ധിച്ചു. ഈ വർഷം ആദ്യ പകുതിയില്‍ വരുമാനം നേരിയ തോതില്‍ മാത്രമാണ് ഉയർന്നത്.