സ്റ്റാര്‍ സിങ്ങറാകാന്‍ സുവര്‍ണാവസരം; പ്രശസ്ത സിനിമ സംഗീത സംവിധായകൻ അലക്സ്‌ പോൾ നയിക്കുന്ന ഓഡീഷന്‍ ആരംഭിച്ചു

Spread the love

 

സിനിമയില്‍ പാടണമെന്ന സ്വപ്‌നം ഇനി വിദൂരത്തല്ല. ഓണ്‍ലൈന്‍ ഓഡീഷനിലൂടെ മികച്ച ഗായകരെ കണ്ടെത്താനൊരുങ്ങുകയാണ് പ്രശസ്ത സിനിമാ സംഗീത സംവിധായകന്‍ അലക്‌സ് പോള്‍. ക്ലാസ്‌മേറ്റ്‌സ്, ചോക്ലേറ്റ്, ഹലോ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ഗിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹം സ്റ്റാര്‍ ഹണ്ട് എന്ന വെബസൈറ്റിലൂടെയാണ് ഓഡീഷന്‍ സംഘടിപ്പിക്കുന്നത്. ദി സ്റ്റാര്‍ ഹണ്ട് ഡോട്ട് കോം (https://thestarhunt.com/) എന്ന വെബ്‌സൈറ്റിലൂടെ ഗായകര്‍ക്ക് നേരിട്ട് വീഡിയോകള്‍ അപ്പ്‌ലോഡ് ചെയ്തുകൊണ്ട് ഓഡീഷനില്‍ പങ്കെടുക്കാവുന്നതാണ്.

 

പ്രായ പരിധിയില്ല. അഞ്ച് മിനിറ്റ് വരെ പരമാവധി ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ്പ്‌ലോഡ് ചെയ്യാം. ഓഡിയോ, വീഡിയോ നിലവാരം ഉറപ്പു വരുത്തണം. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഓഡീഷനാണ് സ്റ്റാര്‍ഹണ്ട് സംഘടിപ്പിക്കുന്നത്. മികച്ച ഗായകരെ കണ്ടെത്താൻ പ്രേക്ഷകര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ട്. കഴിവുണ്ടായിട്ടും മുന്‍നിരയിലേക്ക് എത്താത്ത ഒരുപാടുപേര്‍ നമ്മുക്കിടയില്‍തന്നെയുണ്ട്. അവരെ കണ്ടെത്തുകയെന്നതാണ് ഓഡീഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുക്കുന്നവര്‍ക്ക് അലക്‌സ് പോള്‍ നയിക്കുന്ന മ്യൂസിക് ക്ലാസിലും പങ്കെടുക്കാന്‍ അവസരമുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group