പഴയ ഓട്ടം തുള്ളല്‍ പുതിയ കുപ്പിയില്‍ ,ഇത് സ്റ്റാഡ് അപ് കോമഡിയുടെ കാലം
സ്വന്തം ലേഖകൻ
മാവേലിക്കര : ഓട്ടം തുള്ളല്‍ എന്ന കലാരൂപം എക്കാലത്തും വേറിട്ട് നിന്നത് അവതരണത്തിന്റെ പുതുമകോണ്ടാണ് .നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയായിരുന്നു ഓട്ടം തുള്ളലില്‍ ചെയ്തിരുന്നത്.
മനുഷ്യനെന്ന സമൂഹ ജീവി കാലത്തിനൊപ്പം മാറിയപ്പോള്‍ ഓട്ടം തുള്ളലും മിമിക്രീ, മോണോ ആക്ട് അടക്കമുള്ള മറ്റ് ഹാസ്യ കലകളും അരങ്ങൊഴിഞ്ഞു. കലോല്‍സവങ്ങളിലും സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോകളായും മാത്രമായി ഹാസ്യവും ഹാസ്യ കലാകാരന്മാരും തലയ്ക്കപ്പെടുമ്പോള്‍ പണ്ട് വേദികളിലും ,ഉല്‍സവ പമ്പുകളും നിറഞ്ഞിരുന്ന ആസ്വാദകരും ചെറിയ സ്ക്രീനുകളിലേക്ക് ഒതുങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ചെറിയ സ്ക്രീനുകള്‍ ചെറിയ ചിരിയുമായി നര്‍മ്മവും ആക്ഷേപഹാസ്യവും നിറച്ചു കടന്നു വന്നിരിക്കുന്ന പുത്തന്‍ ഒരു കലയാണ് സ്റ്റാഡ് അപ്പ് കോമഡി.
നിത്യജീവിതത്തിലെ കഥകളും ,ആനുകാലിക സംഭവങ്ങളും നര്‍മത്തിന്റെ മേമ്പൊടിയോടെ ഒരു വേദിയില്‍ അവതരിപ്പിക്കുന്ന ഡയലോഗ് മോണോലോഗ് ആണ് സ്റ്റാഡ് അപ് കോമഡി.
പാശ്ച്യാത്യ നാടുകളില്‍ നഗരകേന്ദ്രികൃതമായി ഉല്‍ഭവിച്ച ഈ കലാരൂപം അതിന്റെ അവതരണത്തിലെ ലാളിത്യം കൊണ്ടും ഒഴുക്ക് കൊണ്ടും പെട്ടന്നു തന്നെ ജന മനസ്സുകളിലേക്ക് ഇടം പിടിക്കുന്ന ഒന്നാണ്.
എല്ലാ കലകള്‍ക്കും ആസ്വാദകരുള്ള ഇന്ത്യയില്‍ മുംബ് തന്നെ സ്റ്റാഡ് അപ്പ് കോമഡി സജീവമായിരുന്നെങ്കിലും ദേശീയ ഭാഷകളിലേക്ക് ഉള്ള ഉള്ളക്കങ്ങള്‍ കുറവായിരുന്നു ,ഒരു നഗര കേന്ദ്രീകൃത കല എന്ന രീതിയില്‍ ഇംഗ്ലിഷ് ഭാഷയില്‍ മാത്രം അവതരിപ്പിക്കാ പെട്ട സ്റ്റാന്റ് അപ്പ് കോമഡി അത് കൊണ്ട് തന്നെ എല്ലാ തലങ്ങളിലുമുള്ള ജനങ്ങളിലേക്ക് എത്തിയിരുന്നില്ല.
എന്നാല്‍ മലയാള ഭാഷയില്‍ ഈ അടുത്തായി വന്ന സ്റ്റാഡ്അപ്പ് കോമഡി ഷോ ഈ പോരായമകള്‍ തിരുത്തുന്നതാണ് .സാധാരണ ജനങ്ങള്‍ക്ക് കൂടി സ്റ്റാൻഡ്അപ്പ് കോമഡികള്‍ ആസ്വദിക്കാന്‍ കഴിയുന്ന രീതില്‍ അതിന്റെ അവതരണ രീതിയില്‍ ചെറിയ മാറ്റങ്ങളോടെ പൂര്‍ണമായും മലയാളത്തില്‍ അവതരിപ്പിക്കാപ്പെട്ട സ്റ്റാൻഡ് അപ്പ് കോമഡിക്കു ആസ്വാദകര്‍ ഏറി വരുന്നു.
സ്റ്റാൻഡ് അപ്പ് കോമഡിയിലെ പുത്തൻ മുഖമായ അഖിൽ വെട്ടിയാറും സോഷ്യൽ മീഡിയയിൽ ശ്രെദ്ധേയനായിക്കഴിഞ്ഞു. വൺമാൻ ഷോയിലൂടെ ചിരി ഉണർത്താൻ കഴിയുന്നത് പണ്ട് കാലത്തെ അപേക്ഷിച്ച് ഇന്ന് പ്രയാസമുള്ള കാര്യമാണ്. ഈ പ്രതിസന്ധി മറികടന്നാണ് അഖിൽ ഉൾപ്പെടെയുള്ള കലാകാരന്മാർ പുതിയ പരീക്ഷണത്തിൽ വിജയമുറപ്പിക്കുന്നത്.
സ്റ്റാൻഡ് അപ്പ് മലയാളി എന്ന പേരില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ അവതരിപ്പിക്കാപ്പെടുന്ന കോമഡി ഷോ അതിന്റെ ഉള്ളടക്കവും ,അവതരണത്തിലെ ലെ പുതുമയും കൊണ്ട് മലയാളികളുടെ ഇടയിലേക്ക് ഹാസ്യ രീതിക്ക് വേരോടിക്കുകയാണ്.