video
play-sharp-fill

കോട്ടയം വൈഎംസിഎയില്‍ നടന്നു വരുന്ന സ്റ്റാമ്പ് നാണയ പ്രദര്‍ശനം ഞായറാഴ്ച സമാപിക്കും : ക്വിസ് മത്സരം , മാജിക് ഷോ’ സമാപന ദിവസം നാണയ ലേലം

കോട്ടയം വൈഎംസിഎയില്‍ നടന്നു വരുന്ന സ്റ്റാമ്പ് നാണയ പ്രദര്‍ശനം ഞായറാഴ്ച സമാപിക്കും : ക്വിസ് മത്സരം , മാജിക് ഷോ’ സമാപന ദിവസം നാണയ ലേലം

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: കോട്ടയം ഫിലാറ്റലിക് ആന്‍ഡ് ന്യുമിസ്മാറ്റിക്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വൈഎംസിഎ ഹാളില്‍ നടന്നുവരുന്ന സ്റ്റാമ്പ്, നാണയ പ്രദര്‍ശനം നാളെ (ഞായര്‍) സമാപിക്കും. ഡിസംബര്‍ 1 ന് ജില്ലാ കളക്ടര്‍ വി.വിഘ്‌നേശ്വരിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

ശില്പശാല, കുട്ടികള്‍ക്കായി ക്വിസ് മത്സരങ്ങള്‍, മാജിക് ഷോ എന്നിവ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. സമാപന ദിവസം നാണയ ലേലവും നടത്തും. ആദ്യകാല നാണയവും കറന്‍സിയും മുതല്‍ അപൂര്‍വ സ്റ്റാമ്പുകള്‍ വരെ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.
ക്വിസ് മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്കും. സ്റ്റാമ്പ, കറന്‍സി എന്നിവയിലൂടെ വിദ്യാര്‍ഥികള്‍ക്ക് അറിവ് പകരാന്‍ പ്രദര്‍ശനം ഉപകരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൊസൈറ്റി പ്രസിഡന്റ് കെ.ടി.ജോസഫ്, സെക്രട്ടറി അദീഷ് കുമാര്‍ ജയ്ന്‍, ട്രഷറര്‍ ജോര്‍ജ് വര്‍ഗീസ് , എക്‌സിബിഷന്‍ ചെയര്‍മാന്‍ ജോസഫ് മാത്തായി എന്നിവ്രരാണ് പ്രദര്‍ശന പരിപാടിക്ക് നേതൃത്വം നല്കുന്നത്.