
മുണ്ടക്കയം : മുദ്രപത്രങ്ങളും കോര്‍ട്ട് ഫീ സ്റ്റാമ്പും മുണ്ടക്കയത്ത് കിട്ടാക്കനി ആയിട്ട് മാസങ്ങളായി.
ഇതോടെ ആധാരം എഴുത്തുകാരും, വാടക ഇടപാടുകൾ അടക്കം വിവിധ ആവശ്യങ്ങൾക്ക് എഗ്രിമെൻറ് എഴുതുന്നവരും ബുദ്ധിമുട്ടിലായി.
വാടകച്ചീട്ടുകള്‍, വസ്തുക്കച്ചവട കരാര്‍ ഉടമ്പടി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ലൈസൻസിന് അപേക്ഷിക്കൽ, ബാങ്ക് ഇടപാടുകൾ തുടങ്ങി എല്ലാ അവശ്യ ഇടപാടുകളും അവതാളത്തിലായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇ-സ്റ്റാമ്ബിംഗ് നടപടിക്രമങ്ങളുടെ ഭാഗമായുള്ള സാങ്കേതിക തടസങ്ങളാണ് പ്രതിസന്ധിക്കു കാരണമാകുന്നതെന്നാണ് സർക്കാർ പറയുന്നത്. വെണ്ടര്‍മാരുടെ തൊഴില്‍ സംരക്ഷണത്തിന്‍റെ ഭാഗമായിട്ടാണ് ഈ സ്റ്റാമ്ബിംഗ് നടപടികള്‍ നീളുന്നതെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ മുദ്രപത്രങ്ങളുടെ ലഭ്യത കുറവ് ജനങ്ങളെ വട്ടം കറക്കുകയാണ്.
ഈ സ്റ്റാമ്പിംഗ് നടപ്പാക്കുന്നതിന്‍റെ ഭാഗമായി നാസിക്കിലെ പ്രസിൽ മുദ്രപ്പത്രങ്ങള്‍ പ്രിൻറ് ചെയ്യുന്നില്ല. മുന്‍കാലങ്ങളില്‍ പ്രിന്‍റ് ചെയ്ത 100, 50, 20,10 എന്നീ വിലയുള്ള മുദ്രപത്രങ്ങള്‍ റീവാലുഡേറ്റ് ചെയ്തു വില്‍ക്കുന്നുണ്ടെങ്കിലും മുണ്ടക്കയത്ത് ഇതും കിട്ടാക്കനിയാണ്.
ചെറിയ മുദ്രപ്പത്രങ്ങള്‍ റീവാല്യുഡേറ്റ് ചെയ്യുമ്പോള്‍ ജില്ലാ, സബ് ട്രഷറി ഓഫീസര്‍മാരുടെ സീലും ഒപ്പും വേണമെന്നതും ഇത്തരം പത്രങ്ങളുടെ വിതരണത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്.



