സ്റ്റാമ്പ് നാണയ പ്രദര്‍ശനം ഡിസം.1 മുതല്‍ 3 വരെ കോട്ടയം വൈഎംസിഎയില്‍ : ക്വിസ് മത്സരം , മാജിക് ഷോ: സമാപന ദിവസം നാണയ ലേലം

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: കോട്ടയം ഫിലാറ്റലിക് ആന്‍ഡ് ന്യുമിസ്മാറ്റിക്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 1 മുതല്‍ 3 വരെ വൈഎംസിഎ ഹാളില്‍ സ്റ്റാമ്പ്, നാണയ പ്രദര്‍ശനം നടത്തും. ഡിസംബര്‍ 1 ന് രാവിലെ 10.30ന് ജില്ലാ കളക്ടര്‍ വി.വിഘ്‌നേശ്വരി ഉദ്ഘാടനം ചെയ്യും.

ശില്പശാല, കുട്ടികള്‍ക്കായി ക്വിസ് മത്സരങ്ങള്‍, മാജിക് ഷോ എന്നിവ ഇതോടനുബന്ധിച്ച് നടത്തും. സമാപന ദിവസം നാണയ ലേലവും നടത്തും. ആദ്യകാല നാണയവും കറന്‍സിയും മുതല്‍ അപൂര്‍വ സ്റ്റാമ്പുകള്‍ വരെ പ്രദര്‍ശനത്തിനുണ്ടാവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്വിസ് മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്കും. സ്റ്റാമ്പ, കറന്‍സി എന്നിവയിലൂടെ വിദ്യാര്‍ഥികള്‍ക്ക് അറിവ് പകരാന്‍ പ്രദര്‍ശനം ഉപകരിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സൊസൈറ്റി പ്രസിഡന്റ് കെ.ടി.ജോസഫ്, സെക്രട്ടറി അദീഷ് കുമാര്‍ ജയ്ന്‍, ട്രഷറര്‍ ജോര്‍ജ് വര്‍ഗീസ് , എക്‌സിബിഷന്‍ ചെയര്‍മാന്‍ ജോസഫ് മാത്തായി എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.