video
play-sharp-fill

”അമ്മയുടെ” ചിത്രമുള്ള സ്‌കൂള്‍ ബാഗുകള്‍ മാറ്റേണ്ട; ബാഗുകള്‍ മാറ്റുന്നതിന് വേണ്ടി ഉപയോഗിക്കുന്ന തുക വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് ഉതകുന്ന മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കണം; സ്റ്റാലിന്‍ മുന്നോട്ട് വയ്ക്കുന്നത് എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സംസ്ഥാന ഭരണം

”അമ്മയുടെ” ചിത്രമുള്ള സ്‌കൂള്‍ ബാഗുകള്‍ മാറ്റേണ്ട; ബാഗുകള്‍ മാറ്റുന്നതിന് വേണ്ടി ഉപയോഗിക്കുന്ന തുക വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് ഉതകുന്ന മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കണം; സ്റ്റാലിന്‍ മുന്നോട്ട് വയ്ക്കുന്നത് എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സംസ്ഥാന ഭരണം

Spread the love

സ്വന്തം ലേഖകന്‍

ചെന്നൈ: തമിഴ്‌നാട്ടിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ വിതരണം ചെയ്ത മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചിത്രമുള്ള ബാഗുകള്‍ മാറ്റേണ്ടതില്ലെന്ന് മുഖ്യമന്ത്രി
എം.കെ. സ്റ്റാലിന്‍. ജയലളിതയുടെയും മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസ്വാമിയുടെയും ചിത്രങ്ങളാണ് അണ്ണാ ഡി.എം.കെ. സര്‍ക്കാര്‍ സ്‌കൂള്‍ ബാഗുകളില്‍ പതിച്ചിരുന്നത്. ഇത്തരത്തിലുള്ള 65 ലക്ഷത്തോളം ബാഗുകളാണ് എടപ്പാടി സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി വിതരണം ചെയ്തത്.

ബാഗുകള്‍ മാറ്റുന്നതിന് വേണ്ടി ഉപയോഗിക്കുന്ന തുക വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് ഉതകുന്ന മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്നും സ്റ്റാലിന്‍ ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കി. പുതിയ തീരുമാനം വഴി 14 കോടി രൂപയാണ് വിദ്യാര്‍ഥികളുടെ ഉന്നമന പദ്ധതികള്‍ക്കായി സര്‍ക്കാറിന് വിനിയോഗിക്കാന്‍ സാധിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഖജനാവിലെ പണം ഉപയോഗിച്ച് ജയലളിത, കരുണാനിധി, അണ്ണാദുരൈ, എം.ജി.ആര്‍ അടക്കമുള്ള ജനസ്വാധീനമുള്ള നേതാക്കളുടെ ചിത്രങ്ങള്‍ പതിച്ച സമ്മാനങ്ങളും സാധനങ്ങളും മുന്‍ കാലങ്ങളില്‍ അണ്ണാ ഡി.എം.കെയും ഡി.എം.കെയും വിതരണം ചെയ്തിട്ടുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടു സംസ്ഥാന ഭരണം മുന്നോട്ടു കൊണ്ടു പോവുക എന്ന മാതൃകയാണ് സ്റ്റാലിന്‍ സ്വീകരിക്കുന്നത്. ജയലളിതയുടെ ചിത്രങ്ങള്‍ മാറ്റേണ്ടെന്ന ഡി.എം.കെ സര്‍ക്കാറിന്റെ തീരുമാനത്തെ അണ്ണാ ഡി.എം.കെ നേതാക്കള്‍ സ്വാഗതം ചെയ്തു.