
ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന; തൃശ്ശൂരിലെ രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
സ്വന്തം ലേഖകൻ
തൃശൂര്‍: കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന. രണ്ടു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഒളരി നിയ റീജന്‍സി, അയ്യന്തോള്‍ റാന്തല്‍ റെസ്‌റ്റോറന്റ് എന്നിവിടങ്ങളില്‍ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടിയത്.
ഒരു മാസം മുന്‍പ് നാലു ഹോട്ടലുകളില്‍ നിന്ന് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. കോര്‍പ്പറേഷന്‍ പരിധിയില്‍ ഭക്ഷ്യയോഗ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് വിതരണം ചെയ്യുന്നത് എന്ന് ഉറപ്പാക്കാന്‍ ഇന്ന് രാവിലെ കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഈ രണ്ടു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
പിടിച്ചെടുത്തതില്‍ ഉപയോഗശൂന്യമായ മീന്‍, ചിക്കന്‍, ബീഫ് അടക്കമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുന്നു. പരിശോധന തുടരുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0