
ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിൽ പഴകിയ മത്സ്യം പിടികൂടി ; ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് 12 സ്ഥാപനങ്ങളിൽ പരിശോധന നടത്തി ; പഴകി ഭക്ഷ്യയോഗ്യമല്ലാത്ത നിലയിൽ കണ്ടെത്തിയ 400 കിലോ മീൻ നശിപ്പിച്ചു
സ്വന്തം ലേഖകൻ
കോട്ടയം : ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിൽ പരിശോധന നടത്തി. 12 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
പഴകി ഭക്ഷ്യയോഗ്യമല്ലാത്ത നിലയിൽ കണ്ടെത്തിയ 400 കിലോഗ്രാം മീൻ കോട്ടയം ജില്ലാ അസിസ്റ്റന്റ് കമ്മീഷണർ എ.എ അനസിന്റെ നിർദ്ദേശ പ്രകാരം നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ജി. എസ് സന്തോഷ് കുമാർ, ഡോ അക്ഷയ വിജയൻ, ഡോ ജെ.ബി. ദിവ്യ എന്നിവർ നേതൃത്വം നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായ സി. ടി സുനന്ദ കുമാരി, കെ.അനിത, ഹെൽത്ത് സൂപ്പർ വൈസർ കെഎസ് ജയൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.ആർ രാജീവ്, ബിജു എസ് നായർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Third Eye News Live
0