വെള്ളാനയായി യുവജന കമ്മിഷന്‍….! കിട്ടിയതൊന്നും പോര, ഇനിയും പണം വേണമെന്ന് ചിന്ത ജെറോം; ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ പണമില്ലെന്ന് വ്യക്തമാക്കി ധനകാര്യവകുപ്പിന് കത്തയച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം: യുവജന കമ്മിഷന്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ പണമില്ലെന്ന് വ്യക്തമാക്കി കമ്മിഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം ധനകാര്യവകുപ്പിന് കത്തയച്ചു.
26 ലക്ഷം രൂപ വേണമെന്നാണ് കത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിന്തയുടെ ശമ്പള കുടിശിക അടക്കമുള്ള പണമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ 18 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്.
യുവജന കമ്മിഷന് കഴിഞ്ഞ ബഡ്ജറ്റില്‍ 76.06 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇത് തികയാതെ വന്നതോടെ ഡിസംബറില്‍ 9 ലക്ഷം വീണ്ടും അനുവദിച്ചു.
ഇതിനെല്ലാം പുറമെയാണ് 18 ലക്ഷം വീണ്ടും അനുവദിച്ചത്. സംസ്ഥാനം ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കന്നുപോകുമ്പോഴാണ് വെള്ളാനയായി യുവജന കമ്മിഷന്‍ നിലകൊള്ളുന്നത്.
സാമ്പത്തിക പ്രതിസന്ധിക്കിടെ ചിന്ത ശമ്പള കുടിശിക ആവശ്യപ്പെട്ടത് വന്‍ വിവാദമായിരുന്നു. കുടിശിക ആവശ്യപ്പെട്ട് ചിന്ത അയച്ച കത്തിനെത്തുടര്‍ന്നാണ് എട്ടര ലക്ഷം രൂപ ശമ്പള കുടിശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
വിഷയം ചര്‍ച്ചയായതോടെ താന്‍ കത്തയിച്ചിട്ടില്ലെന്നും അങ്ങനെയൊരു കത്തുണ്ടെങ്കില്‍ അത് പുറത്തുവിടാന്‍ ചിന്ത മാദ്ധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കത്ത് പുറത്തുവന്നതിന് ശേഷം ചിന്ത പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
കുടിശിക ആവശ്യപ്പെട്ടുകൊണ്ട് അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ചിന്ത കത്ത് നല്‍കിയിരുന്നു. 2022 ഓഗസ്റ്റ് 22ന് ഈ കത്ത് എം ശിവശങ്കര്‍ തുടര്‍ നടപടിക്കായി അയച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടിശിക അനുവദിച്ച് ഉത്തരവിറക്കിയത്.