video
play-sharp-fill

സ്റ്റാഫ്‌ നഴ്‌സ്‌ പി.എസ്.സി  നിയമനനിരോധനത്തിനെതിരെ പ്രതിഷേധവുമായി റാങ്ക് ഹോൾഡേഴ്സ്

സ്റ്റാഫ്‌ നഴ്‌സ്‌ പി.എസ്.സി നിയമനനിരോധനത്തിനെതിരെ പ്രതിഷേധവുമായി റാങ്ക് ഹോൾഡേഴ്സ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റിൽ നിന്നും സ്റ്റാഫ്‌ നഴ്‌സ്‌മാരെ നിയമിക്കാത്തത്തിൽ ഡിഎംഇ- ഡിഎച്എസ് സ്റ്റാഫ്‌ നഴ്‌സ്‌ റാങ്ക്ഹോൾഡേഴ്സ് സമിതി രൂപീകരിച്ചു.

സമിതി രൂപീകരണയോഗം കേരള ഗവണ്മെന്റ് നഴ്സസ് യൂണിയൻ ജനറൽ സെക്രട്ടറി സന്തോഷ്‌ കെ എസ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ യു എൻ എ തിരുവനന്തപുരം ജനറൽ സെക്രട്ടറി അഭിരാജ് ഉണ്ണി മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി എസ് സി സ്റ്റാഫ്‌ നഴ്‌സ്‌ റാങ്ക്ലിസ്റ് മരവിപ്പിച്ചു താത്കാലിക നിയമനം നടത്തുന്നത്തിനെതിരെ യോഗം ശക്തമായ പ്രതിഷേധം അറിയിച്ചു.

കൊറോണകാലത്തും ആരോഗ്യ വകുപ്പിലെ മറ്റ് വിഭാഗം ജീവനകാർക്ക് പി എസ് സി വഴി നിയമനം ലഭിചിട്ടും സ്റ്റാഫ്‌ നഴ്‌സ്‌ നിയമനത്തിൽ കാണിക്കുന്ന അനാസ്ഥ പ്രതിഷേധാർഹമാണ്.

ഇതിനെതിരെ അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിനായി ഈ ജൂൺ 30 വൈകുന്നേരം സെക്രട്ടറിയേറ്റ് നടയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചു.

റാങ്ക് ഹോൾഡേഴ്സും കുടുംബാഗങ്ങളും കുട്ടികളും ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് സമിതി അറിയിച്ചു. സ്റ്റാഫ്‌ നഴ്സ് റാങ്ക് ഹോൾഡേഴ്സ് സംസ്ഥാന ഭാരവാഹികളായി സനുകുമാർ വി കെ ( കൺവീനർ) ബിനി ( സെക്രട്ടറി ) അനിത ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.