
ടൂർ: സർക്കാർ ഓഫീസിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച് വനിതാ ജീവനക്കാരുടെ ചിത്രങ്ങള്‍ പകർത്തിയ പ്രതി പിടിയില്‍.
പത്തനംതിട്ട അടൂർ ജില്ലാ നിർമ്മിതി കേന്ദ്ര ഓഫീസില്‍ ആണ് സംഭവം. ഇതേ ഓഫീസിലെ ഡ്രൈവർ ഹരികൃഷ്ണൻ ആണ് പ്രതി.
കഴിഞ്ഞ ദിവസം ഇയാളെ കയ്യോടെ പിടികൂടി മൊബൈല്‍ പരിശോധിച്ചപ്പോഴാണ് വനിതാ ജീവനക്കാരുടെ ചിത്രങ്ങള്‍ കണ്ടെത്തിയത്.
വസ്ത്രം മാറാനെത്തിയ ജീവനക്കാരിക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മൊബൈല്‍ ക്യാമറയില്‍ ഒഫീസിലെ വനിത ജീവനക്കാരികളുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നാലെ ഒളിവില്‍ പോയ പ്രതിയെ രാത്രിയോടെ പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളുടെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് നഗ്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്.