
ചെറുതിരുത്തി : തൃശ്ശൂർ പൈങ്കിളത്ത് ഓട്ടോറിക്ഷ ഡ്രൈവറെ പോക്സോ കേസ് പ്രതി കുത്തി പരിക്കേൽപ്പിച്ചു. പൈങ്കുളം മനക്കല്‍ തൊടി വീട്ടില്‍ ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്.സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി ബാലകൃഷ്ണനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
പൈങ്കുളം അയ്യപ്പ എഴുത്തച്ഛൻപടി സെൻ്ററില്‍നിന്ന് രാവിലെ 7.50-ന് ഓട്ടോറിക്ഷ വിളിച്ച് പാഞ്ഞാള്‍ ഭാഗത്തേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം. പിന്നില്‍നിന്ന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രതി പെട്ടെന്ന് കഴുത്തിനു മുറിവേല്‍പ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഓട്ടോ ഉടൻ നിർത്തി ഉണ്ണികൃഷ്ണൻ തൊട്ടടുത്തുള്ള വീട്ടില്‍ സഹായം തേടി. തുടർന്ന് നാട്ടുകാരാണ് മുറിവേറ്റ ഇയാളെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. തുടർന്ന് പ്രാഥമിക ശുശ്രൂഷ നല്‍കി വിദഗ്ധ ചികിത്സയ്ക്കായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group