കുടമാളൂർ സെന്റ് മേരീസ് യു.പി സ്കൂളിൽ പിടിഎ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും നടത്തി, കിംസ് ഹെൽത്ത്‌ ഹോസ്പിറ്റലിലെ സൈക്കാട്രിസ്റ്റ് ഡോക്ടർ പാർവതി കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവൽക്കരണ ക്ലാസ്സ് നൽകി

Spread the love

കോട്ടയം: കുടമാളൂർ സെന്റ് മേരീസ് യു.പി സ്കൂളിൽ 2024-25 വർഷത്തെ പിടിഎ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും നടത്തി.പൊതുയോഗത്തിന്റെ ഉദ്ഘാടനം ഫാദർ നിതിൻ അമ്പലത്തുങ്കൽ നിർവഹിച്ചു

കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്പിറ്റലിലെ സൈക്കാട്രിസ്റ്റ് ഡോക്ടർ പാർവതി,സ്കൂൾ ഹെഡ്മാസ്റ്റർ മനോജ്, അധ്യാപകനായ ജോബി, കിംസ് ഹോസ്പിറ്റൽ ഐടി എഞ്ചിനിയർ ആസിഫ്, മാർക്കറ്റിംഗ് മാനേജർ മധു, എക്സിക്യൂട്ടീവ് ജോഷ്വാ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കുട്ടികളിലെ ഭൗദ്ധിക, മാനസിക, വൈകാരിക വളർച്ച, വിദ്യാഭ്യാസ കാലഘട്ടത്തിൽ മാതാപിതാക്കൾ അറിയേണ്ടതെല്ലാം എന്ന വിഷയത്തെ കുറിച്ച് പിടിഎ ഉദ്ഘാടന യോ​ഗത്തിൽ ക്ലാസ്സെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group