മണർകാട് സെൻറ് മേരിസ് പ്രൈവറ്റ് ഐടിഐയിൽ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു; കൂടുതൽ വിവരങ്ങൾക്കായി 0481-2370756, 9995068922, 9847401867 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Spread the love

മണർകാട്: കേന്ദ്ര സർക്കാരിന്റെ അംഗീകൃത എൻസിവിടി സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശന തീയതി ദീർഘിപ്പിച്ചതിനെ തുടർന്ന്, മണർകാട് സെൻറ് മേരിസ് പ്രൈവറ്റ് ഐ ടി ഐയിൽ അഡ്മിഷൻ കാലാവധി നീട്ടി.

ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, മെക്കാനിക് ഡീസൽ എന്നീ ട്രേഡുകളിലായി ഏതാനും ഒഴിവുകൾ നിലവിലുണ്ട്. എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി പ്രത്യേക സീറ്റുകളും ലഭ്യമാണ്.

പ്രവേശനം ആഗ്രഹിക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഓഫീസിൽ എത്തി അഡ്മിഷൻ നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി www.stmarysprivateiti.org എന്ന സൈറ്റ് സന്ദർശിക്കുകയോ 0481-2370756, 9995068922, 9847401867 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതുമാണ്.