
അതിരമ്പുഴ: അതിരമ്പുഴ ഫൊറോനായിലെ 14 പള്ളികളിലൂടെ കടന്നുപോകുന്ന കുരിശിന്‍റെ വഴി ഇന്നു നടക്കും. സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍നിന്ന് വൈകുന്നേരം നാലിന് ആരംഭിക്കുന്ന കുരിശിന്‍റെ വഴി രാത്രി 8.30ന് ഫൊറോനാ പള്ളിയില്‍ തിരികെയെത്തി സമാപിക്കും.
കുരിശിന്‍റെ വഴിയുടെ ഓരോ സ്ഥലങ്ങള്‍ ഓരോ പള്ളികളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. അതിരമ്ബുഴ പള്ളിയിലെ ഗദ്സമെൻ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കുരിശിന്‍റെ വഴി.
ഓരോ ഇടവകയിലെയും വൈദികർ അതത് സ്ഥലങ്ങളുടെ പ്രാർഥനകള്‍ക്ക് കാർമികത്വം വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിരമ്ബുഴ സെന്‍റ് മേരീസ് ഫൊറോന പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തില്‍ കുരിശിന്‍റെ വഴിക്ക് ആദ്യാവസാനം നേതൃത്വം നല്‍കും.