കാഞ്ഞിരപ്പള്ളി: എംജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ഒന്നാംവർഷ ബിരുദ, ബിരുദാന്തര പ്രോഗ്രാമുകളിലേക്ക് ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിനായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.
നിലവിൽ ബിരുദാന്തര ബിരുദ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
എംജി സർവകലാശാല ബിരുദ പ്രോഗ്രാമുകളുടെ പോർട്ടൽ ആരംഭിക്കുന്ന മുറയ്ക്ക് ബിരുദ പ്രോഗ്രാമുകൾക്കും ഈ സൗജന്യ സേവനം ലഭ്യമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10.30 മുതൽ വൈകുന്നേരം നാലു വരെ സേവനം ഉണ്ടായിരിക്കും.
അപേക്ഷ സമർപ്പിക്കാനുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും യൂണിവേഴ്സിറ്റി നിഷ്കർഷിച്ചിട്ടുള്ള ആപ്ലിക്കേഷൻ ഫീസുമായി ( യുജി ജനറൽ-800 രൂപ, എസ്സി എസ്ടി -400 രൂപ, പിജി ജനറൽ-1300 രൂപ,
എസ് സി,എസ് ടി -650 രൂപ ) കോളേജിലെത്തി അപേക്ഷിക്കാവുന്നതാണ്.
ഫോൺ മുഖാന്തരം രജിസ്ട്രേഷൻ ഉള്ള സഹായം ലഭിക്കുന്നതിന് 7012723917,9496356770 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.