നാഗമ്പടം വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് തീര്‍ഥാടനകേന്ദ്രത്തില്‍ നൊവേന തിരുനാളിന് കൊടിയേറി
സ്വന്തം ലേഖിക
കോട്ടയം: നാഗമ്പടം വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അന്തോനീസിന്റെ നൊവേന തിരുനാളിനു കൊടിയേറി.
വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ തിരുനാള്‍ പതാക ഉയര്‍ത്തി. ചാന്‍സലര്‍ മോണ്‍. ജോസ് നവസ്, മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍, ഫാ. ഹിലാരി തെക്കേക്കുറ്റ്, ഫാ. ജോബ് കുഴിവയലില്‍, ഫാ. എമ്മാനുവേല്‍ ചെന്പാറയില് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 10നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന, നൊവേന, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. 26നു പതിവുപോലെ രാവിലെ എട്ടിനും 10നും 12നും ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാനയും മറ്റു ശുശ്രൂഷകളും തിരുക്കര്‍മങ്ങളും നടത്തും.
30ന് വൈകുന്നേരം അഞ്ചിന് വികാരി ജനറാള്‍ മോണ്‍. ജസ്റ്റിന് മഠത്തിപ്പറന്പിലിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള സമൂഹ ദിവ്യബലിക്കും നൊവേനയ്ക്കും ശേഷം വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചുള്ള സായാഹ്ന പട്ടണപ്രദക്ഷിണം നടക്കും.
സമാപനദിനമായ മേയ് ഒന്നിന് ഉച്ചകഴിഞ്ഞ് 2.15ന് ജപമാലയ്ക്കുശേഷം തിരുനാള്‍ പൊന്തിഫിക്കല്‍ സമൂഹബലിക്ക് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു ദിവ്യകാരുണ്യ പ്രദക്ഷിണം, ആശീര്‍വാദം.