സംസ്ഥാനത്ത് 42 പേർക്കു കൂടി കോവിഡ്: കോട്ടയം ജില്ലയിൽ രണ്ടു പേർക്കും കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു; എസ്.എസ്.എൽ.സി പരീക്ഷയ്ക്കു കടുത്ത ജാഗ്രത

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് 42 പേർക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിൽ രണ്ടു പേർക്കും പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് അവലോകന യോഗത്തിന് ശേഷം ചേർന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തിയത്. കോട്ടയം ജില്ലയിൽ രണ്ടു പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ സ്ംസ്ഥാനത്ത് ഇതു വരെ 732 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിൽ ഇന്ന് രണ്ടു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുംബൈയിൽനിന്ന് വന്ന വെള്ളാവൂർ സ്വദേശിയുടെയും(32) അബുദാബിയിൽനിന്ന് എത്തിയ മേലുകാവ് സ്വദേശിയുടെയും(25) സാമ്പിൾ പരിശോധനാ ഫലമാണ് പോസിറ്റിവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുംബൈയിൽനിന്നും മെയ് 19ന് കാറിൽ എത്തിയ യുവാവ് വീട്ടിൽ ക്വാറൻറയിനിലായിരുന്നു. മെയ് 18ന് അബുദാബി-കൊച്ചി വിമാനത്തിൽ എത്തിയ മേലുകാവ് സ്വദേശി ഗാന്ധിനഗറിലെ കോവിഡ് കെയർ സെൻററിൽ ക്വാറൻറയിനിൽ കഴിയുകയായിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയിൽ കോവിഡ്-19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി.

സംസ്ഥാനത്ത് മാർച്ച് 27 നാണ് ഇതിനു മുൻപ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്. അന്ന് 39 പേർക്കായിരുന്നു കോവിഡ് 19. എന്നാൽ, ഇത് ഇതെല്ലാം മറികടന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 162 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. കണ്ണൂരിൽ മാത്രം ഇന്ന് പന്ത്രണ്ടു പേർക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്തു നിന്നും എത്തിയ 17 പേർക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നും എത്തിയ 21 പേർക്കും, ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും എത്തിയ ഓരോരുത്തർക്കും കൊറോണ ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് രണ്ടു പേർ നെഗറ്റീവ് ആയിട്ടുണ്ട്. കാസർകോട് ഏഴ്, കോഴിക്കോട്, പാലക്കാട് അഞ്ചു വീതം, തൃശൂർ മലപ്പുറം നാല് വീതം, കോട്ടയം രണ്ട്, കൊല്ലം പത്തനംതിട്ട ഒന്നു വീതമാണ് പോസിറ്റീവായത്. കോഴിക്കോട് ആരോഗ്യ പ്രവർത്തകനാണ് രോഗം ബാധിച്ചിരിക്കുന്നത്.