തിരുവനന്തപുരം: എസ്എസ്എൽസി, ടിഎച്ച്എസ്എൽ സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് ആരംഭിക്കും.
എസ്എസ്എൽസി മൂല്യനിർണയത്തിന് ആകെ 70 ക്യാംപുണ്ട്.
പതിനായിരത്തോളം അധ്യാപകർ പങ്കെടു ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
38.5 ലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്.
ഹയർ സെക്കൻഡറിയിൽ ആകെ 77 ക്യാംപ് . ഇതിൽ 25 എണ്ണത്തിൽ ഇരട്ട മൂല്യനിർ ണയം നടക്കും.
ഏകദേശം 25000 അധ്യാപകർ പങ്കെടുക്കും.
ഒന്നും രണ്ടും വർഷ ഹയർ സെക്കൻ ഡറിയിൽ പഠിക്കുന്ന 8.5 ലക്ഷ ത്തോളം പേരുടെ 52 ലക്ഷത്തിലധികം ഉത്തരക്കടലാസുകളുണ്ട്.
ടിഎച്ച്എസ്എൽസിക്ക് 2 ക്യാംപുകളിൽ ഏകദേശം 110 അധ്യാപകർ മൂല്യനിർണയം നടത്തും.
വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് 8 ക്യാമ്പുകളിൽ 2200 അധ്യാപകർ 3.4 ലക്ഷം ഉത്തര കടലാസുകൾ മൂല്യനിർണയം നടത്തും