എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8 ന്, ഹയർസെക്കൻഡറി പരീക്ഷാ ഫലം മെയ് 9 ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മെയ് 8 നും ഹയർസെക്കന്ററി പരീക്ഷാ ഫലം മെയ് 9 നും പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
വൈകിട്ട് മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും ഫലപ്രഖ്യാപനം. വൊക്കേഷണല്‍ ഹയർ സെക്കന്ററി ഫലവും മേയ് 9 നുണ്ടാകും. കഴിഞ്ഞ തവണത്തേക്കാള്‍ 11 ദിവസം മുൻപ് ഇത്തവണ എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനമുണ്ടാകും. രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്.
70 ക്യാമ്ബുകളിലായി 14 ദിവസം കൊണ്ട് മൂല്യ നിർണ്ണയം പൂർത്തിയായതായി വി ശിവൻകുട്ടി വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും. സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകർ മൂല്യനിർണയ ക്യാംപിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി. ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി, എന്നിവ പരീക്ഷാ ഭവനിൽ പൂർത്തിയാക്കി.