
മുത്തശ്ശിയുടെ മോതിരം 10000 രൂപയ്ക്ക് വിറ്റു ; പത്താം ക്ലാസ് പരീക്ഷയുടെ അവസാന ദിവസം കളറാക്കാൻ വിദ്യാര്‍ഥികള്‍ എത്തിയത് മദ്യവുമായി ; വിദ്യാർഥികൾ സ്വയം വാങ്ങിയതാണോ, ലഹരിക്കടത്തിന് വിദ്യാർഥികളെ മറ്റാരെങ്കിലും ചൂഷണം ചെയ്യുന്നുണ്ടോ എന്നതിൽ പോലീസ് അന്വേഷണം
പത്തനംതിട്ട: കോഴഞ്ചേരിയിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് വിദ്യാര്‍ഥികള്‍ എത്തിയത് മദ്യവുമായി. പരീക്ഷയുടെ അവസാന ദിവസമായ ഇന്നലെ ആഘോഷിക്കാനാണ് നാലംഗ സംഘം ബാഗില്‍ മദ്യവുമായി എത്തിയത്. ഇതില്‍ ഒരാളുടെ ബാഗില്‍ നിന്നും മുത്തശ്ശിയുടെ മോതിരം വിറ്റ 10000 രൂപയുടെ കണ്ടെത്തി.
പരീക്ഷ എഴുതാൻ രാവിലെ ഒരു വിദ്യാർഥി മദ്യപിച്ചാണ് എത്തിയത്. സംശയം തോന്നിയ അധ്യാപകർ വിദ്യാര്‍ഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികളും ആഘോഷം നടത്താൻ ശേഖരിച്ച പണവും കണ്ടെത്തിയത്. മദ്യമാണെന്ന് സംശയം ഉണ്ടാവാതിരിക്കാന്‍ സാധാരണ വെള്ളം കുപ്പിയിൽ വെള്ളവുമായി ചേർത്താണ് വിദ്യാർഥകൾ മദ്യം കൊണ്ടു വന്നത്.
പരീക്ഷയ്ക്ക് ശേഷം രക്ഷിവിദ്യാർഥികൾ സ്വയം വാങ്ങിയതാണോ, ലഹരിക്കടത്തിന് വിദ്യാർഥികളെ മറ്റാരെങ്കിലും ചൂഷണം ചെയ്യുന്നുണ്ടോതാക്കളെയും ആറന്മുള പൊലീസിലും സ്കൂൾ അധികൃതർ വിവരമറിയിച്ചു. വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാർഥികൾക്ക് മദ്യം ആരെങ്കിലും വാങ്ങി നൽകിയതാണോ?
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർഥികൾ സ്വയം വാങ്ങിയതാണോ, ലഹരിക്കടത്തിന് വിദ്യാർഥികളെ മറ്റാരെങ്കിലും ചൂഷണം ചെയ്യുന്നുണ്ടോ എന്നതിലും പൊലീസ് വിശദമായ അന്വേഷണം നടത്തും. മുത്തശ്ശിയുടെ മോതിരം വിറ്റു കിട്ടിയ ബാക്കി പണം വിദ്യാര്‍ഥികള്‍ എന്തു ചെയ്തു എന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്.