play-sharp-fill
ആ ചിത്രം കണ്ടപ്പോള്‍ എന്റെ ചങ്ക് പിടഞ്ഞു; കോട്ടയം എംഡി സ്‌കൂളിലെ കോവിഡ് പോസീറ്റീവായി എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന  വിദ്യാര്‍ത്ഥിയെ സ്വന്തം ഓട്ടോയില്‍ പരീക്ഷയ്ക്ക് കൊണ്ടുപോയ സഖാവ് ബൈജു; കോവിഡിനും തോല്‍പ്പിക്കാനാവില്ല ഈ കരുതല്‍

ആ ചിത്രം കണ്ടപ്പോള്‍ എന്റെ ചങ്ക് പിടഞ്ഞു; കോട്ടയം എംഡി സ്‌കൂളിലെ കോവിഡ് പോസീറ്റീവായി എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥിയെ സ്വന്തം ഓട്ടോയില്‍ പരീക്ഷയ്ക്ക് കൊണ്ടുപോയ സഖാവ് ബൈജു; കോവിഡിനും തോല്‍പ്പിക്കാനാവില്ല ഈ കരുതല്‍

സ്വന്തം ലേഖകന്‍

 

കോട്ടയം: കോവിഡ് പോസിറ്റീവായ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥിക്ക് യാത്രാസൗകര്യം ഒരുക്കിയ സഖാവ് ബൈജു നാടിന് അഭിമാനമായി.

 

എംഡി സ്കൂൾ വിദ്യാർഥിയായ വിദ്യാർഥിയെ അമ്മയായിരുന്നു ദിവസവും സ്കൂട്ടറിൽ പരീക്ഷക്ക് കൊണ്ടുവരികയും കൊണ്ടുപോകുകയും ചെയ്തിരുന്നത്. കോവിഡ് പോസിറ്റീവ് ആയതിനാൽ മറ്റ് യാത്രാ മാർഗങ്ങളെ ആശ്രയിക്കാൻ കഴിഞ്ഞതുമില്ല, സഹായത്തിന് ആരും മുന്നോട്ട് വന്നതുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പരീക്ഷ കഴിഞ്ഞ ശേഷം പൊരിവെയിലത്ത്, പി പി ഇ കിറ്റ് ധരിച്ച് ടൂവീലറിൽ തിരികെ മടങ്ങുന്ന മകന്റെയും അമ്മയുടെയും ചിത്രം ദേശാഭിമാനി ഫോട്ടോഗ്രാഫറായ ജിഷ്ണു പൊന്നപ്പൻ പകർത്തിയിരുന്നു.

കോവിഡ് രോഗിയായ വിദ്യാർഥിയും അമ്മയും ഇത്തരത്തിൽ സ്കൂളിൽ വന്നിറങ്ങുന്നത് കണ്ട ഡിവൈഎഫ്ഐ യുടെ  ഭാരവാഹികളിലൊരാൾ വിദ്യാർഥി താമസിക്കുന്ന പ്രദേശത്തെ ഡിവൈഎഫ്ഐ നേതൃത്വത്തെ വിവരമറിയിച്ചു.

 

വിദ്യാർത്ഥിക്ക് യാത്രാസൗകര്യം ചെയ്ത് കൊടുക്കാമോ എന്ന് നേതൃത്വം ഓട്ടോ തൊഴിലാളിയായ ബൈജുവിനോട് ചോദിച്ചു. ഈ ചോദ്യം വരുന്നതിനു മുൻപ് തന്നെ പത്രത്തിൽ ഇവരുടെ ചിത്രം കണ്ട് സഹായിക്കാൻ കഴിയാതെ പോയതിന്റെ മനോവിഷമത്തിലായിരുന്നു ബൈജു.

 

ചോദ്യം കേട്ട ഉടൻ ഒരു നിമിഷം പോലും ആലോചിക്കാതെ, “ഞാൻ കൊണ്ടുപോക്കോളാം ഇനിയുള്ള ദിവസങ്ങളിൽ..” എന്നായിരുന്നു ബൈജുവിന്റെ മറുപടി.

വിദ്യാർത്ഥിയെ വീട്ടിൽ ചെന്ന് വിളിച്ചു പരീക്ഷ കേന്ദ്രത്തിൽ എത്തിക്കുകയും പരീക്ഷ അവസാനിക്കുന്നത് വരെ കാത്തിരുന്ന് സുരക്ഷിതമായി തിരികെ വീടെത്തിക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ സഖാവ്. കരുതലോടെ സാധാരണക്കാർ വരെ ചേർത്ത് പിടിക്കുമ്പോൾ ഈ ജനത എങ്ങനെ തോറ്റു പോകും…?

 

 

 

Tags :