
എസ്എസ്എൽസി പരീക്ഷക്ക് മാർച്ച് 3ന് തുടക്കം; കോട്ടയം ജില്ലയില്‍ ഇത്തവണ പരീക്ഷയെഴുതുന്നത് 18,705 വിദ്യാർത്ഥികള്‍
കോട്ടയം: എസ്എസ്എൽസി പരീക്ഷ തിങ്കളാഴ്ച ( മാർച്ച് 3) തുടങ്ങും. കോട്ടയം ജില്ലയില്‍ ഇത്തവണ പരീക്ഷയെഴുതുന്നത് 18,705 വിദ്യാർത്ഥികള്‍. 256 സ്കൂളുകളിലായി 9,179 ആൺകുട്ടികളും 9,526 പെൺകുട്ടികളുമാണ് പരീക്ഷയെഴുതുകയെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന കോട്ടയം ഡിഇഒ എം ആർ സുനിമോൾ പറഞ്ഞു.
കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമല്‍ സ്കൂളാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്ന സ്കൂൾ. 393 പേരാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് പുന്നത്തുറ സെന്‍റ് ജോസഫ് എച്ച് എസിലാണ്-മൂന്നുപേർ.
കോട്ടയം വിദ്യാഭ്യാസ ജില്ല 7,379 കടുത്തുരുത്തി 3020, കാഞ്ഞിരപ്പള്ളി 5,175, പാലാ 3,131 എന്നിങ്ങനെയാണ് പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ എണ്ണം. ഇത്തവനെ ആണ്‍കുട്ടികളില്‍ 69 പേരുടെ വർധനയുണ്ടായപ്പോള്‍ പെണ്‍കുട്ടികളില്‍ 120 പേർ കുറവാണ് ഇക്കുറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷം നൂറുശതമാനം വിജയം നേടിയത് 16 സർക്കാർ സ്കൂളുകളും 24 എയ്ഡഡ് സ്കൂളുകളും രണ്ടു സെപ്ഷ്യല്‍ സ്കൂളുകളുമായിരുന്നു. രാവിലെ 9.30 മുതലാണ് പരീക്ഷ. മാർച്ച് 26 ന് സമാപിക്കും.