എസ്എസ്എൽസി സേ പരീക്ഷ ജൂൺ എഴ് മുതൽ പതിനാല് വരെ..! പരമാവധി മൂന്ന് വിഷയങ്ങൾ വരെ പരീക്ഷയെഴുതാം; സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരം മുതൽ ഡിജി ലോക്കറിൽ..! പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പിയ്ക്കുള്ള അപേക്ഷകൾ മെയ് 20 മുതൽ 24 വരെ ഓൺലൈനായി നൽകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.
ഉപരിപഠനത്തിന് അർഹത നേടാത്ത കുട്ടികൾക്കുള്ള സേ പരീക്ഷ ജൂൺ എഴ് മുതൽ പതിനാല് വരെ നടത്തും ജൂൺ അവസാനം ഫലം പ്രസിദ്ധികരിക്കും. പരമാവധി മൂന്ന് വിഷയങ്ങൾ വരെ പരീക്ഷയെഴുതാമെന്നും മന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരീക്ഷയിൽ വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരം മുതൽ ഡിജി ലോക്കറിൽ ലഭ്യമാകും. പ്ലസ് വൺ ക്ലാസുകൾ ജൂലായ് 5 മുതൽ ആരംഭിക്കും. എസ്എസ്എൽസി പരീക്ഷയിൽ കഴിഞ്ഞ തവണത്തെ വിജയത്തേക്കാൾ ഇത്തവണ 44 ശതമാനമാണ് വർധനവ്. 68604 വിദ്യാർഥികൾ എല്ലാവിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 44363 പേർക്കായിരുന്നു എപ്ലസ്. വർധനവ് 24241.
ഏറ്റവും കൂടുതൽ പേർ വിജയിച്ചത് കണ്ണൂർ ജില്ലയിലാണ്. 99.94 ശതമാനമാണ് വിജയം. വിജയശതമാനം ഏറ്റവും കുറവ് വയനാട്ടിൽ. 98.41 ശതമാനമാണ് വിജയം.
നൂറ് ശതമാനം വീതം വിജയമുള്ള വിദ്യാഭ്യാസ ജില്ലകൾ പാലായും മൂവാറ്റുപുഴയുമാണ്. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ്. അവിടെ 4856 വിദ്യാർഥികൾ എ പ്ലസ് നേടി