എസ്എസ്എല്‍സിക്ക് മരണമാസ് വിജയം നേടിയ ‘എനിക്ക്’ എന്റെ തന്നെ അഭിനന്ദനങ്ങൾ; തന്റെ വിജയം സ്വയം ഫ്ലക്സ് വച്ച് ആഘോഷമാക്കിയ കുഞ്ഞാക്കു സോഷ്യൽ മീഡിയായിലെ താരം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ ഫലം വന്നപ്പോൾ എപ്ലസ് വിജയം നേടിയ മിടുക്കന്മാരുടെയും മിടുക്കികളുടെയും ഫ്ലക്സ് നാട്ടിടവഴികളിലും നഗരത്തിലും നിറഞ്ഞപ്പോഴാണ് അത്ര ചെറുതല്ലാത്ത തന്റെ വിജയം ആഘോഷിക്കാൻ പത്തനംതിട്ട കൊടുമൺ സ്വദേശിയായ കുഞ്ഞാക്കു എന്ന ജിഷ്ണുവിന് തോന്നിയത്.

ഒരാഗ്രഹം മനസ്സിൽ തോന്നിയാൽപ്പിന്നെ അത് സാധിക്കാതിരിക്കുന്നതെങ്ങനെ?. കക്ഷി തന്റെ ചങ്കിലെ ആഗ്രഹം ചങ്കായ ചങ്ങാതിക്കൂട്ടങ്ങളുടെ മുന്നിലവതരിപ്പിച്ചു. ഉറ്റചങ്ങാതിയുടെ ആഗ്രഹം നടത്തിക്കൊടുക്കാൻ ആ ചങ്ങാതിക്കൂട്ടം ഒറ്റക്കെട്ടായി നിന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവനവനെ നല്ലതുപോലെ സ്നേഹിച്ചാലെ മറ്റുള്ളവരെയും നല്ല അടിപൊളിയായി സ്നേഹിക്കാൻ കഴിയൂവെന്ന് കുഞ്ഞാക്കുവിന് ആരും പറഞ്ഞുകൊടുക്കണ്ട. ജീവിതത്തിലെ തന്നെ ഒരു വഴിത്തിരിവിൽ തനിക്കുണ്ടായ വിജയത്തെ വേറിട്ട് ആഘോഷിച്ചതോടെയാണ്

കുഞ്ഞാക്കു തന്റെ ആഗ്രഹം ചങ്കായ ചങ്ങാതിക്കൂട്ടങ്ങളുടെ മുന്നിലവതരിപ്പിച്ചു. ഉറ്റചങ്ങാതിയുടെ ആഗ്രഹം നടത്തിക്കൊടുക്കാൻ ആ ചങ്ങാതിക്കൂട്ടം ഒറ്റക്കെട്ടായി നിന്നു. ഫ്ലക്സ് അടിക്കാൻ പണമില്ല എന്നതായിരുന്നു കുഞ്ഞാക്കുവിന്റെ സങ്കടം. കൂട്ടുകാർ കൂട്ടം ചേർന്നപ്പോൾ ആ പ്രശ്നത്തിനും നൈസ് ആയി പരിഹാരമായി. കൂളിങ്ഗ്ലാസ് വച്ച് സ്റ്റൈലായി നിൽക്കുന്ന മച്ചുവിന്റെ ചിത്രം അവർ നല്ല വെടിപ്പായി ഫ്ലക്സിൽ വച്ചു ശേഷം കുഞ്ഞാപ്പു ആഗ്രഹിച്ചതുപോലെ സ്വന്തം വിജയത്തിൽ സ്വയം അഭിനന്ദിച്ചുകൊണ്ടുള്ള എഴുത്തു കുത്തുകൾ നടത്തി നാട്ടിലെ നാലാളു കാണുന്നിടത്തു തന്നെ ഫ്ലക്സ് വച്ചു.

2022 ലെ എസ്എസ്എൽസി പരീക്ഷയിൽ മരണമാസ് വിജയം നേടിയ കുഞ്ഞാക്കു എന്ന ‘എനിക്ക്’ എന്റെ തന്നെ അഭിനന്ദനങ്ങൾ എന്ന് സ്വന്തം നേട്ടത്തെ പ്രശംസിച്ചുകൊണ്ട് ഇതൊരു തുടക്കം മാത്രമാണെന്ന മുന്നറിയിപ്പും കുഞ്ഞാപ്പു നൽകുന്നുണ്ട്.

മാർക്ക് കൂടിയവരോടു കൂട്ടാകാതെ കുശുമ്പുകുത്തി നെഗറ്റീവടിച്ചിരിക്കാതെ സ്വന്തം വിജയം നല്ല കളറാക്കി ആഘോഷിച്ച കുഞ്ഞാക്കു എന്ന ജിഷ്ണുവിന്റെ വിജയകഥ ആ ഫ്ലക്സ്ബോർഡു കാരണം വാർത്തയായി. കുഞ്ഞാക്കുവിന്റെ നിറഞ്ഞ ചിരിയും നിഷ്കളങ്കമായ സംസാരവും കൂടിയായപ്പോൾ കുഞ്ഞാക്കുവിനോടുള്ള ഇഷ്ടം വല്ലാതെ കൂടി എന്നു പറഞ്ഞുകൊണ്ടാണ് കുഞ്ഞാക്കുവിന്റെ ഫ്ലക്സ് കഥ വെർച്വൽ ലോകം ആഘോഷിക്കുന്നത്.