എസ്‌എസ്‌എല്‍സി പരീക്ഷ രജിസ്ട്രേഷൻ നീട്ടി; അവസാന സമയം നാളെ വൈകീട്ട് അഞ്ച് വരെ

Spread the love

എസ് എസ് എൽ സി, ടി എച്ച്‌ എസ് എല്‍ സി, എസ് എസ് എല്‍ സി (എച്ച്‌ ഐ), ടി എച്ച്‌ എസ് എല്‍ സി (എച്ച്‌ ഐ) പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. നാളെ (ബുധൻ) വൈകിട്ട് 5 വരെയാണ് രജിസ്ട്രേഷൻ നടപടികള്‍ പൂർത്തിയാക്കാനുള്ള സമയം.

video
play-sharp-fill

നവംബർ 30 വരെ ആയിരുന്നു മുൻപ് സമയം അനുവദിച്ചിരുന്നത്. വിവിധ സ്കൂളുകളില്‍ നിന്ന് രജിസ്ട്രേഷൻ നടപടികള്‍ സമർപ്പിക്കാനാകാതെ ബാക്കിയുണ്ടെന്ന റിപ്പോർട്ടുകള്‍ വന്നതിനെ തുടർന്നാണ് ഈ ഇളവ് അനുവദിച്ചത്. രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ബാക്കിയുള്ള വിദ്യാർത്ഥികളും സ്കൂളുകളും നിർദ്ദിഷ്ട സമയത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.

2026 മാർച്ച്‌ 5 മുതല്‍ 30 വരെയാണ് പരീക്ഷ. ഐടി പരീക്ഷ ഫെബ്രുവരി 2 മുതല്‍ 13 വരെ നടക്കും. അപേക്ഷാ പ്രക്രിയയില്‍ കൂടുതല്‍ വീഴ്ചകള്‍ വരുത്താതിരിക്കാൻ സ്കൂളുകള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group