
കോട്ടയം : എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കിളിരൂർ എസ്എൻഡിപി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെ ആദരിച്ചു.
സ്കൂളിൽ നടന്ന അനുമോദന ചടങ്ങ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡും, തുടർച്ചയായി 6-ാം തവണ SSLC പരീക്ഷയിൽ 100% വിജയം നേടിയ സ്കൂൾ മാനേജ്മെന്റിനുള്ള പ്രത്യേക അവാർഡും വിതരണം ചെയ്തു.
USS, NMMS സ്കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികൾക്കും ചടങ്ങിൽ അവാർഡുകൾ സമ്മാനിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശാഖാ പ്രസിഡൻ്റ് എ.കെ. മോഹനൻ അടിവാക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സ്കൂൾ പ്രിൻസിപ്പൽ ലിൻസി പി.എസ്. സ്വാഗതം പറഞ്ഞു. ബിന്നു എ.എം. (വൈസ് പ്രസിഡൻ്റ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്), ജയ സജിമോൻ (വൈസ് പ്രസിഡൻ്റ്, തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത്), അജയ് കെ.ആർ. (ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), സുമേഷ് കുമാർ കെ.എ. (വാർഡ് മെമ്പർ), കെ.വി. ജയചന്ദ്രൻ (ശാഖാ സെക്രട്ടറി), പി.ജി. രാജേന്ദ്രബാബു (ശാഖാ വൈസ് പ്രസിഡൻ്റ്) എന്നിവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.