video
play-sharp-fill

എസ്.എസ്.എൽ.സി – പ്ലസ്ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കു പുരസ്‌കാരങ്ങൾ സമ്മാനിച്ചു

എസ്.എസ്.എൽ.സി – പ്ലസ്ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കു പുരസ്‌കാരങ്ങൾ സമ്മാനിച്ചു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: അഭിനന്ദൻ – 2020-കോട്ടയം നഗരസഭ 19 വാർഡ് ആയ കലക്ട്രേറ്റിൽ എസ്.എസ്.എൽ.സി +2 ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.

ഇ.ആർ.എ പ്രസിഡണ്ട് കെ.ടി മജീദിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം ലൂർദ്ധ് സ്‌കൂൾ പ്രിൻസിപ്പൽ ഫാ. പയസ്സ് പായിക്കാട്ടു മറ്റം ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സാമൂഹികക്ഷേമനിധി ബോർഡ് അംഗമായി തെരഞ്ഞെടുത്ത റീ ബാവർക്കിയെ യോഗത്തിൽ വച്ച് അനുമോദിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ15 വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമന്റോയും യോഗത്തിൽ വച്ച് വിതരണം നടത്തി.

വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കുടുംബശീ മുഖേന പഠനോപകരണങ്ങൾ വീടുകളിൽ എത്തിച്ച് നൽകും. കൗൺസിലർ ടി.എൻ ഹരികുമാർ ,കുര്യക്കോസ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു