നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകൾ മാറ്റി വച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തുടർച്ചയായ രണ്ടാമത്തെ വർഷവും സംസ്ഥാനത്തെ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകൾ വിദ്യാർത്ഥികൾക്ക് ആശങ്ക സമ്മാനിക്കുന്നു. എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകൾ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഏപ്രിൽ 8 നേആരംഭിക്കൂ എന്ന് കേന്ദ്രഇലക്ഷൻ കമ്മീഷൻ അറിയിച്ചു.
കഴിഞ്ഞ വർഷം കൊവിഡിനെ തുടർന്നാണ് പരീക്ഷകൾ വിദ്യാർത്ഥികൾക്ക് ആശങ്ക സമ്മാനിച്ചതെങ്കിൽ, ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്നാണ് എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകൾ മാറ്റി വച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുക്കിയ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. സംസ്ഥാന സർക്കാർ അഭ്യർത്ഥന മാനിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. നേരത്തെ മാർച്ച് പകുതിയോടെ എസ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കുമെന്നായിരുന്നു തീരുമാനമുണ്ടായിരുന്നത്. എന്നാൽ, നിയസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അദ്ധ്യാപകർക്ക് പരീക്ഷ ഡ്യൂട്ടിയിൽ പങ്കെടുക്കാനാവില്ലെന്ന് അദ്ധ്യാപകർ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കാൻ തീരുമാനിച്ചത്.