കോവിഡ് പ്രതിരോധ സന്നാഹങ്ങളോടെ പരീക്ഷയ്‌ക്കൊരുങ്ങി കോട്ടയം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് നടത്താൻ കോട്ടയം ജില്ലയിൽ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. ജില്ലയിൽ എസ്.എസ്.എൽ.സിക്ക് 257ഉം ഹയർ സെക്കൻഡറിക്ക് 133 ഉം വൊക്കേഷണൽ ഹയർ സെക്കൻഡറി 36ഉം പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.

ഈ സ്‌കൂളുകളിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ ആദ്യഘട്ട ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു. അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ അണുനശീകരത്തിന് ഇന്നലെ(മെയ് 23) തുടക്കം കുറിച്ചു. ഒരു ക്ലാസ് മുറിയിൽ 20 വിദ്യാർഥികൾക്കു വീതമാണ് ഇരിപ്പിടമൊരുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട് സ്‌പോട്ടുകളിൽനിന്ന് എത്തുന്നവർക്കായി പ്രത്യേക ക്ലാസ്മുറിയും ശുചിമുറിയും സജ്ജീകരിക്കും. വിദ്യാർഥികൾക്ക് ഒരു കവാടത്തിലൂടെ മാത്രമായിരിക്കും സ്‌കൂളിലേക്ക് പ്രവേശനം. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുന്നതിനും ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ച് പനി പരിശോധിക്കുന്നതിനും കവാടത്തിൽതന്നെ ക്രമീകരണമുണ്ടാകും. ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള അധ്യാപകർക്കും മറ്റു ജീവനക്കാർക്കും ആരോഗ്യ വകുപ്പ് ഓൺലൈനിൽ പരിശീലനം നൽകുന്നുണ്ട്. ഇൻഫ്രാ റെഡ് തെർമോ മീറ്റർ എല്ലാ സ്‌കൂളുകളിലും ലഭ്യമാക്കും.

വിദ്യാർഥികൾക്ക് ധരിക്കുന്നതിനായി ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‌കീമും സർവ്വശിക്ഷ കേരളയും ചേർന്ന് തയ്യാറാക്കിയ മാസ്‌കുകളും സുരക്ഷാ മാർഗ്ഗനിർദേശങ്ങളടങ്ങിയ ലഘുലേഖയും ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും അധ്യാപകരും ചേർന്ന് വീടുകളിൽ എത്തിച്ചു നൽകിവരുന്നു.

വിദ്യാർഥികൾക്ക് സ്‌കൂളിലെത്തുന്നതിന് പ്രത്യേക ഗതാഗത സംവിധാനം ഏർപ്പെടുത്തുന്നുണ്ട്. സ്വന്തമായി വാഹനമില്ലാത്ത സ്‌കൂളുകളിലെ വിദ്യാർഥികൾക്കായി സമീപ മേഖലകളിലെ എൽ.പി, യു.പി സ്‌കൂളുകളുടെ വാഹനങ്ങൾ ലഭ്യമാക്കും. കെ.എസ്.ആർ.ടി.സി ബസുകളും ഇതിനായി ഉപയോഗിക്കും.
അധ്യാപകർ കയ്യുറയും മാസ്‌കും ധരിച്ചായിരിക്കും പരീക്ഷ ചുമതലകൾ നിർവഹിക്കുക