play-sharp-fill
എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകൾക്കു മാറ്റമില്ല: പരീക്ഷകൾ മേയ് 26 ന് തന്നെ ആരംഭിക്കും; ആവശ്യമായ വാഹന സൗകര്യം ഏർപ്പെടുത്തും: മുഖ്യമന്ത്രി പിണറായി വിജയൻ; പരീക്ഷാ ടൈംടേബിൾ ഇങ്ങനെ

എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകൾക്കു മാറ്റമില്ല: പരീക്ഷകൾ മേയ് 26 ന് തന്നെ ആരംഭിക്കും; ആവശ്യമായ വാഹന സൗകര്യം ഏർപ്പെടുത്തും: മുഖ്യമന്ത്രി പിണറായി വിജയൻ; പരീക്ഷാ ടൈംടേബിൾ ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകൾ സംബന്ധിച്ചുള്ള ആശങ്കകൾ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന രംഗത്ത്. കോവിഡ് അവലോകനയോഗത്തിനും, നാലാം ഘട്ട ലോക്ക് ഡൗൺ അവലോകന യോഗത്തിനും ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ എസ്.എസ്.എൽ.സി – പ്ലസ്ടു പരീക്ഷകൾ മാറ്റിമില്ലാതെ നടക്കുമെന്നു പ്രഖ്യാപിച്ചത്.

മെയ് 26 മുതൽ 30 വരെ എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ നടത്തും. പരീക്ഷകൾക്ക് ഈ തിയതി നേരത്തെ നിശ്ചയിച്ചതാണ്. അതേ രീതിയിൽ തന്നെ നടത്തും. പരീക്ഷയ്ക്ക് എത്തുന്നതിന് വിദ്യാർത്ഥികൾക്ക് ആവശ്യമായ ഗതാഗത സൗകര്യം സ്‌കൂൾ ബസുകൾ ഉൾപ്പടെ ഉപയോഗിച്ച് ഒരുക്കുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷകൾ മാറ്റിയതായി രാവിലെ വാർത്തകൾ വന്നിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമാണ് പരീക്ഷകൾ മാറ്റേണ്ടതില്ല എന്ന് തീരുമാനിച്ചത്.

നേരത്തെ മെയ് 26 മുതൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടിയിരുന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇക്കാലയളവിൽ തുറക്കരുതെന്നും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരീക്ഷ തീയതികൾ പുനഃക്രമീകരിക്കാൻ തീരുമാനിക്കുന്നതായ വാർത്തകൾ വന്നത്.

പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകൾ സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗൺ മൂലം അധ്യാപകരിൽ പലർക്കും ക്യാമ്പുകളിൽ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. ലോക്ക് ഡൗൺ നീട്ടിയതോടെ ഇക്കാര്യത്തിലും ആശങ്ക ഏറുകയാണ്.

വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ഇതിൽ വ്യക്തത വരുത്തി. മുൻ നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷ നടത്തും എന്ന് മുഖ്യമന്ത്രി അറിയിച്ചു.സാമൂഹിക അകലം പാലിച്ചും കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചും ആയിരിക്കും പരീക്ഷ നടത്തുക. വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ രാവിലെ ചേർന്ന യോഗത്തിലാണ് ആദ്യം പരീക്ഷ മാറ്റി വയ്ക്കാൻ തീരുമാനിച്ചിരുന്നത്. ജൂൺ ആദ്യവാരത്തിനു ശേഷം പരീക്ഷ നടത്തുമെന്നായിരുന്നു തീരുമാനം. നേരത്തെ നിശ്ചയിച്ച ടൈംടേബിൾ പ്രകാരമാണ് ഇനി പരീക്ഷ നടത്തുക.

സ്‌കൂൾ ബസുകൾ അടക്കം ഉപയോഗിച്ച് ആവശ്യമായ ഗതാഗത സംവിധാന സൗകര്യമൊരുക്കും. നേരത്തെ പരീക്ഷ മാറ്റിവച്ചുവെന്ന വാർത്ത വന്നിരുന്നു.

പ്ലസ്ടു പരീക്ഷകൾ രാവിലെയും എസ്.എസ്.എൽ.സി പരീക്ഷകൾ ഉച്ച കഴിഞ്ഞുമാണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 9.45നും ഉച്ചയ്ക്ക് 1.45 നുമാണ് പരീക്ഷ തുടങ്ങുക.

എസ്.എസ്.എൽ.സി പരീക്ഷ മെയ് 26 മുതൽ മൂന്ന് ദിവസം ഉച്ച കഴിഞ്ഞ് നടക്കും. 26ന് കണക്ക്, 27ന് ഫിസിക്സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്.എസ്.എൽ.സി പരീക്ഷകൾ നടക്കുക.

പ്ലസ്വണ്ണിലെ മൂസിക്അക്കൗണ്ടൻസി, സോഷ്യൽ വർക്ക്സംസ്‌കൃതം സാഹിത്യ 27നും, എക്കണോമിക്സ് 28ന് രാവിലെയുമാണ് നടക്കുക. ഫിസിക്സ്, ഫിലോസഫി, ഇംഗ്ലീഷ് ലിറ്ററേച്ചർ, സോഷ്യോളജി എന്നിവ 29നും, കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രപ്പോളജി എന്നിവ 30ന് ഉച്ചകഴിഞ്ഞും നടക്കും.

26 മുതൽ 30 വരെ രാവിലെയാണ് പ്ലസ്ടു പരീക്ഷ നടക്കുക. 27ന് ബയോളജി, ജിയോളജി, സംസ്‌കൃതം ശാസ്ത്ര, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, പാർട്ട് മൂന്ന് ലാംഗ്വേജ്, 28ന് ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക്സ് സർവിസ് ടെകേ്നാളജി (പഴയത്), ഇലക്ട്രോണിക്സ് സിസ്റ്റം, 29ന് ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഹോം സയൻസ്, കംപ്യൂട്ടർ സയൻസ്, 30ന് മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം എന്നിങ്ങനെയാണ് പരീക്ഷാ ടൈംടേബിൾ.

വി.എച്ച്.എസ്.ഇ ഒന്നാം വർഷം എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് പരീക്ഷ 26നും, അക്കൗണ്ടൻസി, ജിയോഗ്രഫി 27നും, ഇക്കണോമിക്സ് 28നും രാവിലെ നടക്കും. 29ന് ഉച്ച കഴിഞ്ഞ് ഫിസിക്സും 30ന് ഉച്ച കഴിഞ്ഞ് കെമിസ്ട്രി, മാനേജ്മെന്റ് എന്നിവയും നടക്കും. രണ്ടാം വർഷ വി.എച്ച്.എസ്.ഇ പരീക്ഷകളെല്ലാം രാവിലെയാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതുപ്രകാരം എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ്, ജി.എഫ്.സി (മെയ് 26), ബയോളജി (27), ബിസിനസ് സ്റ്റഡീസ് (28), ഹിസ്റ്ററി (29), കണക്ക് (30) എന്നിങ്ങനെയാണ് സമയക്രമം നിശ്ചയിച്ചിട്ടുള്ളത്.