play-sharp-fill
പിള്ളേരേ… പരീക്ഷയിങ്ങെത്തീട്ടാ..! ഈ അധ്യായന വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; പരീക്ഷയെഴുതുക നാലര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍

പിള്ളേരേ… പരീക്ഷയിങ്ങെത്തീട്ടാ..! ഈ അധ്യായന വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; പരീക്ഷയെഴുതുക നാലര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഈ അധ്യായന വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ 2023 മാര്‍ച്ച് 9 ന് ആരംഭിച്ച് മാര്‍ച്ച് 29 ന് അവസാനിക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ 2023 ഫെബ്രുവരി 27 നാണ് ആരംഭിക്കുക. മാര്‍ച്ച് 3 ന് മോഡല്‍ പരീക്ഷകള്‍ അവസാനിക്കും.

ഇത്തവണ നാലര ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുക. മുല്യനിര്‍ണ്ണയം 2023 ഏപ്രില്‍ 3 ന് ആരംഭിക്കും. 2023 മെയ് 10 നുള്ളില്‍ പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. പത്താം ക്ലാസ് പരീക്ഷയ്ക്ക് 70 മൂല്യനിര്‍ണയ ക്യാമ്പുകളാണ് ഉണ്ടാവുക. 9762 അധ്യാപകര്‍ ഈ ക്യാമ്പുകളില്‍ മൂല്യനിര്‍ണ്ണയത്തിനായി എത്തും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തിലാണ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, പരീക്ഷകള്‍ 2023 മാര്‍ച്ച് 10 ന് ആരംഭിക്കും. മാര്‍ച്ച് 30 ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മോഡല്‍ പരീക്ഷകള്‍ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാര്‍ച്ച് 3 ന് അവസാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 ഫെബ്രുവരി 1 നും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 ജനുവരി 25നും ആരംഭിക്കും. ഒമ്പത് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി പൊതുപരീക്ഷകളും അറുപതിനായിരത്തോളം വിദ്യാര്‍ഥികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പൊതുപരീക്ഷയും എഴുതും.

രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി & വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം 2023 ഏപ്രില്‍ 3 ന് ആരംഭിച്ച് പരീക്ഷാഫലം മെയ് 25 നകം പ്രഖ്യാപിക്കും. ഹയര്‍ സെക്കണ്ടറിയ്ക്ക് 82 മൂല്യനിര്‍ണയ ക്യാമ്പുകളാണ് ഉണ്ടാവുക. ഇരുപത്തിനാലായിരത്തോളം അധ്യാപകര്‍ മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 8 മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഉണ്ടാവും. മൂവായിരത്തി അഞ്ഞൂറ് അധ്യാപകരാണ് ഈ മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ പങ്കെടുക്കുക.