എസ്‌.എസ്‌.എല്‍.സി. പരീക്ഷ ഇന്ന്‌ മുതല്‍; 2955 കേന്ദ്രങ്ങളിലായി  4,27,105 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി/ടി.എച്ച്‌.എസ്‌.എല്‍.സി/എ.എച്ച്‌.എല്‍.സി. പരീക്ഷകള്‍ ഇന്ന്‌ തുടങ്ങും. സംസ്‌ഥാനത്തെ 2955 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പത്‌ കേന്ദ്രങ്ങളിലും ഗള്‍ഫ്‌ മേഖലയിലെ ഏഴു കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതും.

25 വരെയാണ്‌ പരീക്ഷ. 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും പരീക്ഷ എഴുതും. സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന്‌ 1,43,557 കുട്ടികളും എയ്‌ഡഡ്‌ സ്‌കൂളുകളില്‍നിന്ന്‌ 2,55,360 കുട്ടികളും അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളില്‍നിന്ന്‌ 28,188 കുട്ടികളുമാണ്‌ പരീക്ഷ എഴുതുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗള്‍ഫ്‌ മേഖലയില്‍ 536 കുട്ടികളും ലക്ഷദ്വീപ്‌ മേഖലയില്‍ 285 പേരും പരീക്ഷ എഴുതുന്നുണ്ട്‌. ഇവര്‍ക്ക്‌ പുറമേ ഓള്‍ഡ്‌ സ്‌കീമില്‍ (പി.സി.ഒ) 26 പേരും പരീക്ഷ എഴുതും. മലപ്പുറം റവന്യു ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്‌, 28,180 പേര്‍. ഏറ്റവും കുറച്ചുപേര്‍ പരീക്ഷ എഴുതുന്നത്‌ ആലപ്പുഴ റവന്യു ജില്ലയിലെ കുട്ടനാട്‌ വിദ്യാഭ്യാസ ജില്ലയിലാണ്‌, 1,843 പേര്‍. ടി.എച്ച്‌.എസ്‌.എല്‍.സി. വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 2,944 പേരാണ്‌ പരീക്ഷ എഴുതുന്നത്‌.

എ.എച്ച്‌.എസ്‌.എല്‍.സി വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രമാണ്‌ ഉള്ളത്‌. ചെറുതുരുത്തി കലാമണ്‌ഡലം ആര്‍ട്ട്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കുട്ടികളുടെ എണ്ണം 60. എസ്‌.എസ്‌.എല്‍.സി (ഹിയറിങ്‌ ഇംപയേര്‍ഡ്‌) വിഭാഗത്തില്‍ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 224 പേരും ടി.എച്ച്‌.എസ്‌.എല്‍.സി. (ഹിയറിങ്‌ ഇംപയേര്‍ഡ്‌) വിഭാഗത്തില്‍ 2 പരീക്ഷാ കേന്ദ്രങ്ങളില്‍ എട്ടു കുട്ടികളും പരീക്ഷ എഴുതുന്നു.

സംസ്‌ഥാനത്തൊട്ടാകെ 70 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാബുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ 3 മുതല്‍ 20 വരെ രണ്ട്‌ ഘട്ടങ്ങളിലായി നടത്തും.ആദ്യഘട്ടം ഏപ്രില്‍ 3 മുതല്‍ 12 വരെയാണ്‌. രണ്ടാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 20 വരെ. മൂല്യനിര്‍ണയ ക്യാബുകളിലേക്കുള്ള അഡീഷണല്‍ ചീഫ്‌ എക്‌സാമിനര്‍മാരുടേയും, അസിസ്‌റ്റന്റ്‌ എക്‌സാമിനര്‍മാരുടേയും നിയമന ഉത്തരവുകള്‍ 10 മുതല്‍ പരീക്ഷാഭവന്‍റെ വെബൈ്‌സറ്റില്‍ ലഭ്യമാകും.