
കോട്ടയം: ജില്ലയിൽ എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത് 17,271 വിദ്യാർഥികൾ.
8,752 ആൺകുട്ടികളും 8,519 പെൺകുട്ടികളുമാണ് വിവിധ സ്കൂളുകളിൽ നിന്നായി അഞ്ചിന് ആരംഭിക്കുന്ന പരീക്ഷയ്ക്കു തയാറെടുക്കുന്നത്.
ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ നിന്നാണ്. ഇതിൽ 3,450 ആൺകുട്ടികളും 3,394 പെൺകുട്ടികളുമാണുള്ളത്.
ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് കോട്ടയം മൗണ്ട് കാർമൽ ഗേള്സ് ഹൈസ്കൂളിലാണ്-331 വിദ്യാർഥികള്‍. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്ന സർക്കാർ സ്കൂൾ തൃക്കൊടിത്താനം ഗവ. ഹൈസ്കൂളാണ്. 68 ആൺകുട്ടികളും 41 പെൺകുട്ടികളുമുൾപ്പെടെ 109 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് കാട്ടാമ്പാക്ക് എൻഎസ്‌എസ് എച്ച്‌എസ് സ്കൂളിലാണ്. ഒരു ആൺകുട്ടി മാത്രമാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് സർക്കാർ സ്കൂൾ തലയോലപ്പറമ്പ് ഗവ. വിഎച്ച്‌എസാണ്. മൂന്ന് ആൺകുട്ടികള്‍ മാത്രമാണ് ഇവിടെ പരീക്ഷ എഴുതുന്നത്.
അഞ്ചിനു തുടങ്ങുന്ന എസ്‌എസ്‌എൽസി പരീക്ഷ 30ന് അവസാനിക്കും. മൂല്യനിർണയ നടപടികൾ ഏപ്രിൽ ഏഴു മുതൽ 25 വരെ നടക്കും. മേയ് ഏഴിന് ബോർഡ് യോഗം ചേരും. എട്ടിന് പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. പ്ലസ് വൺ പരീക്ഷകൾ അഞ്ചിനും പ്ലസ്ടു പരീക്ഷകൾ ആറിനും ആരംഭിക്കും.



