നാളെ മുതല്‍ 30 വരെ ഇനി പരീക്ഷാച്ചൂട്….! ആത്മവിശ്വാസത്തോടെ പത്താം കടമ്പ കടക്കാം; കോട്ടയം ജില്ലയിൽ പരീക്ഷ എഴുതുന്നത് 18928 വിദ്യാര്‍ത്ഥികള്‍; ഒരുക്കിയിരിക്കുന്നത് 255 പരീക്ഷാകേന്ദ്രങ്ങൾ; ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത് മൗണ്ട് കാര്‍മല്‍ സ്കൂളിൽ
സ്വന്തം ലേഖിക
കോട്ടയം: വേനല്‍ച്ചൂടില്‍ തളരാതെ ജില്ലയിലെ 18928 വിദ്യാര്‍ത്ഥികള്‍ നാളെ പത്താം ക്ലാസ് പരീക്ഷാഹാളിലേക്ക്.
29 വരെയാണ് പരീക്ഷ. നാളെ രാവിലെ 9.30 ന് ഒന്നാം ഭാഷ പാര്‍ട്ട് 1 പരീക്ഷയോടെയാണ് തുടക്കം. 255 പരീക്ഷാകേന്ദ്രങ്ങളിലായി ഇത്തവണ 9498 ആണ്‍കുട്ടികളും 9430 പെണ്‍കുട്ടികളും പരീക്ഷയെഴുതും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത് കോട്ടയം മൗണ്ട് കാര്‍മല്‍ സ്കൂളിലാണ് , 375 പേര്‍. അഞ്ചു കുട്ടികള്‍ വീതം പരീക്ഷയെഴുതുന്ന വാഴപ്പള്ളി ഗവണ്‍മെന്റ് ഹൈസ്കൂളിലും ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് വിഎച്ച്‌എസ്‌എസിലുമാണ് ഏറ്റവും കുറവ്. 239 ഭിന്നശേഷി കുട്ടികളും പരീക്ഷയെഴുതുന്നു.
ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, ഗണിതം എന്നിവ രാവിലെ 9.30 മുതല്‍ ഉച്ചയ്‌ക്ക് 12.15 വരെയും, മറ്റുള്ളവ 11.15 വരെയുമാണ്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 19452 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. 99.07 ആയിരുന്നു വിജയശതമാനം.
1843 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഇത്തവണ വിജയശതമാനം ഉയര്‍ത്താനുള്ള കൂട്ടായ ശ്രമത്തിലാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും. ഹയര്‍സെക്കന്‍ഡറി പരീക്ഷ 10ന് ആരംഭിച്ച് 30 ന് അവസാനിക്കും.
പരീക്ഷയെഴുതുന്നവര്‍
(വിദ്യാഭ്യാസ ജില്ല, സ്കൂളുകള്‍, ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, ആകെ)
കോട്ടയം : 95, 3576, 3820, 7396
പാലാ : 46, 1618, 1559, 3177
കാഞ്ഞിരപ്പള്ളി : 72, 2684, 2443, 5127
കടുത്തുരുത്തി : 42, 1620, 1608, 3228