
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകൾ നടത്തുന്നതിനായി പ്രത്യേക മുൻ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു. കർശനമായ തയ്യാറെടുപ്പുകളോടെ, മുന്നൊരുക്കങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
കർശനമായ ആരോഗ്യ സുരക്ഷാ മുന്നൊരുക്കങ്ങൾ പാലിച്ച് പരീക്ഷ നടത്തും. പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമാക്കൽ, ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കൽ , ചോദ്യപേപ്പറുകളുടെ സുരക്ഷ എന്നിവയ്ക്കുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പരീക്ഷാ ജോലിയ്ക്കായുള്ള ഉദ്യോഗസ്ഥർക്കുള്ള നിർദേശങ്ങളും നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരീക്ഷയ്ക്കു വേണ്ടിയുള്ള നിർദേശങ്ങൾ ഇങ്ങനെ
കണ്ടെയ്ൻമെന്റ് സോണുകളിലെ പരീക്ഷാ സെന്ററുകളും, സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ ക്രമീകരണവും ധാരണ ആയിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് പ്രത്യേക ക്രമീകരണം. 14 ദിവസം ഇവർക്ക് ക്വാറന്റൈൻ വേണം.
കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും എത്തുന്നവർക്കു പ്രത്യേക മുറി.
ആളുകൾ ഹോം ക്വാറന്റൈനിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്കും പ്രത്യേക ക്രമീകരണം ഒരുക്കും.
എല്ലാ വിദ്യാർത്ഥികളെയും തെർമൽ സ്‌കാനിങ്ങിന് വിധേയനാക്കും. വൈദ്യ പരിശോധന ആവശ്യമുള്ളവർക്ക് സൗകര്യം നൽകും.
അദ്ധ്യാപകർ ഗ്ലൗസ് ധരിക്കും.
ഉത്തരക്കടലാസ് ഏഴു ദിവസം പരീക്ഷ കേന്ദ്രത്തിൽ സൂക്ഷിക്കും.
പരീക്ഷയ്ക്കു ശേഷം വീട്ടിലെത്തുന്ന കുട്ടികൾ കുളിച്ച് ദേഹം ശുചിയാക്കിയ ശേഷം വീട്ടുകാരുമായി സമ്പർക്കത്തിൽ ഏർപ്പെടുക.
സ്‌കൂളുകൾ അഗ്നിരക്ഷാ സേനാ അണുവിമുക്തമാക്കും.
അയ്യായിരം ഐആർ തെർമോമീറ്റർ , ആവശ്യമായ സാനിറ്റൈസർ, സോപ്പ് എന്നിവ സ്‌കൂളുകളിൽ ലഭ്യമാക്കും.
കുട്ടികൾക്ക് ആരോഗ്യ ചിട്ടകൾ അടങ്ങിയ അറിയിപ്പും, മാസ്‌കും സമഗ്ര ശിക്ഷാ കേരള വീടുകളിൽ എത്തിക്കും.
ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.എസ്.എസ് മാസ്‌ക് വിതരണം ചെയ്യും.
വിവിധ വകുപ്പുകളുടെയെല്ലാം പിൻതുണയും സഹകരണവും പരീക്ഷനടത്തിപ്പിന് ഉണ്ടാകും.
പരീക്ഷാ കേന്ദ്രം മാറ്റാൻ എസ്.എസ്.എൽ.സി 1866 കുട്ടികളും, പ്ലസ്ടു 8835 കുട്ടികളും, വി.എച്ച്.എസ്.ഇ 219 കുട്ടികളും ്‌പേക്ഷ നൽകിയിട്ടുണ്ട്.
ഗൾഫ് , ലക്ഷദ്വീപ് മേഖലകളിൽ പരീക്ഷാ നടത്തിപ്പിന് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തി.
മുഴുവൻ കുട്ടികൾക്കും പരീക്ഷ എഴുതാനും, ഉപരിപഠനത്തിന് സൗകര്യപ്പെടുത്താനും അവസരം ഒരുക്കും.
ഏതെങ്കിലും വിദ്യാർത്ഥികൾക്ക് ഇപ്പോൾ പ്രഖ്യാപിച്ച തീയതിയിൽ പരീക്ഷ എഴുതാൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ, അവർക്ക് ഉപരിപഠനത്തിന് അവസരം നഷ്ടപ്പെടാതെ സേ പരീക്ഷയ്‌ക്കൊപ്പം അവസരം നൽകും.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഓരോ ജില്ലാ കേന്ദ്രങ്ങളിലും മേയ് 23 മുതൽ വാർ റൂമുകൾ പ്രവർത്തിക്കും.
ലോക്ക് ഡൗണിനു ശേഷം സംസ്ഥാനത്തെ കോളേജുകൾ തുറക്കുന്നതിന് മാർഗനിർദേശം തയ്യാറായി.