video
play-sharp-fill

ഇനി അവധിക്കാലം; എസ്‌എസ്‌എല്‍സി പരീക്ഷ ഇന്നവസാനിക്കും; ഫലം മെയ് രണ്ടാം വാരം;  ഇത്തവണ പരീക്ഷയെഴുതിയത് മൂവായിരത്തോളം കേന്ദ്രങ്ങളിലായി നാലേകാല്‍ ലക്ഷം വിദ്യാർത്ഥികൾ

ഇനി അവധിക്കാലം; എസ്‌എസ്‌എല്‍സി പരീക്ഷ ഇന്നവസാനിക്കും; ഫലം മെയ് രണ്ടാം വാരം; ഇത്തവണ പരീക്ഷയെഴുതിയത് മൂവായിരത്തോളം കേന്ദ്രങ്ങളിലായി നാലേകാല്‍ ലക്ഷം വിദ്യാർത്ഥികൾ

Spread the love

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും.

മാർച്ച്‌ നാലിന് ആരംഭിച്ച പരീക്ഷയില്‍ മൂവായിരത്തോളം കേന്ദ്രങ്ങളിലായി നാലേകാല്‍ ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.

സാമൂഹ്യശാസ്ത്രമാണ് ഇന്നത്തെ വിഷയം. ഏപ്രില്‍ മൂന്നു മുതല്‍ മൂല്യ നിർണയം തുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരെ പങ്കെടുപ്പിച്ചണ് മൂല്യ നിർണയം നടത്തുക.

മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാൻ കഴിയും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍. നാളെയാണ് പ്ലസ് ടു പരീക്ഷകള്‍ അവസാനിക്കുന്നത്.