
തിരുവനന്തപുരം: 2026 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയ്ക്കായി കേരളത്തിലും ഗൾഫ് മേഖലയിലും ലക്ഷദ്വീപിലുമായി ആകെ 3047 കേന്ദ്രങ്ങളിൽ നാല് ലക്ഷത്തി പതിനെണ്ണായിരത്തിലധികം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പരീക്ഷാനടത്തിപ്പിനായി ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും ട്രഷറികളിലും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിക്കുന്ന നടപടികൾ പൂർത്തിയായി.
സംസ്ഥാനത്തുടനീളം 26,000 അദ്ധ്യാപകരെയാണ് പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഉത്തരക്കടലാസ് മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 7-ന് ആരംഭിച്ച് ഏപ്രിൽ 28-ന് പൂർത്തിയാക്കി മേയ് മൂന്നാം വാരത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്.എസ്.എൽ.സി ഫലം വന്നാലുടൻ 2026-27 അദ്ധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. യോഗ്യത നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠന സാദ്ധ്യത ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.



