play-sharp-fill
എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17ന് ആരംഭിക്കും; ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി ഏഴ്

എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17ന് ആരംഭിക്കും; ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി ഏഴ്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്തും. ഹയര്‍ സെക്കന്‍ഡറി / വിഎച്ച്എസ്ഇ രണ്ടാം വര്‍ഷം, എസ്എസ്എല്‍സി (ഹിയറിങ് ഇംപയേഡ് ഉള്‍പ്പെടെ), ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേഡ് ഉള്‍പ്പെടെ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എസ്എസ്എല്‍സി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 7; പിഴ സഹിതം 12 വരെ. പ്ലസ്ടു ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 4; തുടര്‍ന്ന് 20 രൂപ പിഴയോടെ 8 വരെ.

ഹയര്‍ സെക്കന്‍ഡറി / വിഎച്ച്എസ്ഇ പരീക്ഷ രാവിലെ 9.40നും എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്ക് 1.40നും തുടങ്ങും. പ്ലസ് ടു പ്രാക്ടിക്കല്‍, എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതി പിന്നീടു തീരുമാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group