video
play-sharp-fill

എസ്എസ്എല്‍സി പരീക്ഷാ ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും

എസ്എസ്എല്‍സി പരീക്ഷാ ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും

Spread the love

സ്വന്തംലേഖകൻ

കോട്ടയം : ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മേയ് ആറിന് ഉച്ചയ്ക്ക് രണ്ടിന് പ്രസിദ്ധീകരിക്കും. ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഇതോടൊപ്പം നടത്തും. ഫലപ്രഖ്യാപനത്തിനു മുന്നോടിയായുള്ള പ്രോസസിംഗ് നടപടികള്‍ പൂര്‍ത്തിയായി.
പിആര്‍ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും sslcexam.kerala.gov.in, results.itschool.gov.in, results.kerala.nic.in, keralapareekshabhavan.in, www.prd.kerala.gov.in, www.results.kite. kerala.gov.in എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും. ‘Saphalam 2019’ എന്ന പ്ലേ സ്റ്റോര്‍ ആപ്പ് വഴിയും പരീക്ഷ ഫലമറിയാം. 4,35,142 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. സ്വകാര്യ രജിസ്‌ട്രേഷന്‍ നടത്തി 1867 കുട്ടികളും പരീക്ഷയെഴുതി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുക. വരുന്നയാഴ്ച തന്നെ പ്ലസ്ടു ഫലവും പ്രഖ്യാപിക്കാന്‍ ഇടയുണ്ട്.