video

00:00

എല്ലാ പരീക്ഷയിലും നല്ല വിജയം നേടി: പെൺകുട്ടിയെ സഹപാഠികളും അദ്ധ്യാപകനും ചേർന്ന് പീഡിപ്പിച്ചു: ദൃശ്യങ്ങൾ പകർത്തി കുടുംബ വാട്സപ്പ് ഗ്രൂപ്പിലിട്ടു

എല്ലാ പരീക്ഷയിലും നല്ല വിജയം നേടി: പെൺകുട്ടിയെ സഹപാഠികളും അദ്ധ്യാപകനും ചേർന്ന് പീഡിപ്പിച്ചു: ദൃശ്യങ്ങൾ പകർത്തി കുടുംബ വാട്സപ്പ് ഗ്രൂപ്പിലിട്ടു

Spread the love

സ്വന്തം ലേഖകൻ

നോയിഡ: നന്നായി പഠിക്കുന്നതിന്റെ പേരിൽ ഉത്തർപ്രദേശിൽ പെൺകുട്ടിക്ക് നഷ്ടമായത് സ്വന്തം മാനം. ക്ലാസിലെ എല്ലാ പരീക്ഷയ്ക്കും ഉന്നത വിജയം നേടിയിരുന്ന പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് ബന്ധുക്കളും അദ്ധ്യാപകനും ചേർന്നാണെന് കണ്ടെത്തി. ഉത്തർപ്രദേശിലെ സീതാപൂരിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.പഠനത്തിൽ മികവ് പുലർത്തുന്നതിലുള്ള അസൂയമൂലം പതിനാറുകാരിയെ അടുത്ത ബന്ധുക്കളായ കുട്ടികൾ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയെന്നാണ് വിവരം. ഉത്തർപ്രദേശിലെ സിതാപൂരിലുള്ള മഹോളി സർക്കാർ സ്‌കൂളിലാണ് സംഭവം നടന്നത്.
സ്‌കൂൾ പരിസരത്തുവച്ച് ബന്ധുക്കളായ നാല് കുട്ടികളും ഒരു അദ്ധ്യാപകനും ചേർന്നാണ് പെൺകുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കിയത്. പീഡനത്തിന്റെ ദൃശ്യങ്ങൾ അവർ മൊബൈൽ ഫോണിൽ പകർത്തിയതിന് ശേഷം പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പെൺകുട്ടിക്കൊപ്പം കൂട്ടുകുടുംബത്തിൽ കഴിയുന്ന അടുത്ത ബന്ധുക്കളായ കുട്ടികളാണ് അക്രമം നടത്തിയത്.
പരീക്ഷകളിൽ പതിവായി തോൽക്കുന്ന ആൺകുട്ടികൾക്ക് മികച്ച മാർക്ക് നേടുന്ന പെൺകുട്ടിയോട് തോന്നിയ കടുത്ത അസൂയയാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്‌കൂളിൽവച്ച് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പെൺകുട്ടിയെ ക്ഷണിച്ച ബന്ധുക്കളായ കുട്ടികൾ അദ്ധ്യാപകന്റെ സഹായത്തോടെ അക്രമം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. മയക്കു മരുന്ന് കലർത്തിയ ഭക്ഷണം നൽകിയതോടെ പെൺകുട്ടി അബോധാവസ്ഥയിലായി. ഇതോടെ അദ്ധ്യാപകനും അടുത്ത ബന്ധുക്കളും ചേർന്ന് പെൺകുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കി. ബോധം വീണ്ടെടുത്തപ്പോൾ താൻ സ്‌കൂളിലെ കളിസ്ഥലത്തായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.പരീക്ഷകളിൽ പെൺകുട്ടി മികച്ച മാർക്ക് നേടുന്നതോടെ പരീക്ഷയിൽ തോൽക്കാറുള്ള ആൺകുട്ടികളെ ബന്ധുക്കൾ പരിഹസിക്കുക പതിവായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.