ബിരുദധാരികൾക്ക് കേന്ദ്ര സർക്കാരിനു കീഴിൽ സുവർണാവസരം; കേന്ദ്ര സർവീസിലെ വിവിധ ഗ്രൂപ്പ് ബി, സി തസ്‌തികകളിലെ ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു, അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 24

Spread the love

ന്യൂഡൽഹി: കേന്ദ്ര സർവീസിലെ വിവിധ ഗ്രൂപ്പ് ബി, സി തസ്‌തികകളിലെ ഒഴിവുകളിലേക്ക് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക് ഈമാസം 24 വരെ ഓൺലൈനായി അപേക്ഷിക്കാം (https://ssc.gov.in).ബിരുദധാരികൾക്കാണ് അവസരം.

video
play-sharp-fill

കേന്ദ്ര സർക്കാരിനു കീഴിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാണു നിയമനം. 17,727 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. ഒന്നാം ഘട്ട പരീക്ഷ (ടിയർ 1) സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിലും രണ്ടാം ഘട്ടം (ടിയർ 2) ഡിസംബറിലും നടത്തും.

യോഗ്യത:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

∙ ജൂനിയർ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫിസർ: സ്‌റ്റാറ്റിസ്‌റ്റിക്‌സ് പ്രധാന വിഷയങ്ങളിലൊന്നായി പഠിച്ച ഏതെങ്കിലും ബിരുദം. അല്ലെങ്കിൽ പ്ലസ്‌ ടു തലത്തിൽ മാത്തമാറ്റിക്‌സ് 60% മാർക്കോടെ നേടിയശേഷം ഏതെങ്കിലും വിഷയത്തിൽ ബിരുദം.

∙ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2: സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഒരു വിഷയമായി പഠിച്ച ഏതെങ്കിലും ബിരുദം.

ബിരുദപഠനത്തിന്റെ മൂന്നു വർഷവും സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം.

∙ റിസർച് അസിസ്റ്റന്റ് ഇൻ നാഷനൽ ഹ്യുമൻ റൈറ്റ്സ് കമ്മിഷൻ: അംഗീകൃത ബിരുദം, ഒരു വർഷം ഗവേഷണ പരിചയം, നിയമം/ഹ്യൂമൻ റൈറ്റ്സ് ബിരുദം അഭിലഷണീയം

∙ മറ്റു തസ്തികകളിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലാ ബിരുദം/തത്തുല്യം.

അപേക്ഷാഫീസ്:100 രൂപ. ഓൺലൈനായി ഫീസ് അടയ്‌ക്കണം. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ചും ഫീസ് അടയ്‌ക്കാം. നിർദേശങ്ങൾ വെബ്‌സൈറ്റിലുണ്ട്.

വനിതകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും ഫീസില്ല.

കേരള, കർണാടക റീജനിലെ (KKR) പരീക്ഷാകേന്ദ്രങ്ങളും കോഡുകളും: കോഴിക്കോട് (9206), തൃശൂർ (9212),എറണാകുളം (9213), കോട്ടയം (9205), കൊല്ലം (9210), തിരുവനന്തപുരം (9211)