
കോട്ടയം: കുമരകം സ്വദേശിനി ശ്രുതി സൈജോ (22) യുടെ ഗവേഷണ പ്രബന്ധം അമേരിക്കൻ യൂണിവേഴിസിറ്റിയുടെ ബുക്കിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
മിസ്സിസ്സിപ്പി ലോ കോളേജ് സ്കൂൾ ഓഫ് ലോ ആണ് തങ്ങൾക്ക് ലഭിച്ച 500 ൽ അധികം പ്രബന്ധങ്ങളിൽ നിന്നും ശ്രുതിയുടെ പ്രബന്ധം തെരെഞ്ഞെടുത്തത്.
പഞ്ചാബ് യൂണിവേഴ്സിറ്റിയുമായി
ചേർന്ന് നടത്തിയ അന്താരാഷ്ട്ര വിർച്വൽ കോൺഫറൻസിൽ ആണ് ശ്രുതി തൻ്റെ പ്രബന്ധം അവതരിപ്പിച്ചത്.
“Impact of Artificial Intelligence on Constitutionalism and Rule of Law.” എന്ന ബുക്കിലാണ് പ്രബന്ധം പ്രസദ്ധീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമരകം ചൂളഭാഗം പള്ളിക്കുടംപറമ്പിൽ സൈജോ പി. പി. യുടെയും ഇന്ദിര സൈജോയുടെയും ഇളയ മകളാണ്
ശ്രുതി സൈജോ .തൊടുപുഴ കോപ്പററ്റീവീസ് സ്കൂൾ ഓഫ് ലോയിലെ അവസാന വർഷ ബി.ബി.എ – എൽ.എൽ.ബി വിദ്യാർത്ഥിനിയാണ്.