വയനാട് ദുരന്തത്തിൽ കുടുംബത്തെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീട് ഒരുങ്ങുന്നു: തറക്കല്ലിടിൽ കർമ്മം നിർവഹിച്ച് ടി സിദ്ദിഖ് എംഎൽഎ

Spread the love

 

വയനാട്: ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയും അടക്കമുള്ള കുടുംബാംഗങ്ങളും വാഹനാപകടത്തിൽ പ്രതിശ്രുതവരൻ ജെൻസനും നഷ്‌ടമായ ശ്രുതിക്ക് വീടൊരുങ്ങുന്നു.

video
play-sharp-fill

 

ചാലക്കുടിയിലെ ഓൺലൈൻ കൂട്ടായ്മയായ ടൈംസ് ന്യൂസ് ആണ് വീട് നിർമ്മിക്കുന്നത്. വീടിന്റെ തറക്കല്ലിടൽ ചടങ്ങ് ടി സിദ്ദിഖ് എംഎൽഎ നിർവഹിച്ചു.

 

കൽപ്പറ്റ പൊന്നടയിലെ 11 സെന്റ് സ്ഥലത്ത് 1,500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമിക്കുന്നത്. വാഹനാപകടത്തിൽ ഇരുകാലുകൾക്കും പരിക്കേറ്റ ശ്രുതി ആംബുലൻസിലിരുന്നാണ് തറക്കല്ലിടുന്നത് കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തൃശൂർ, ചാലക്കുടി സ്വദേശികളായ ഡെനിഷ് ഡേവിസ്, ഇനോക്ക് ജോസഫ് ആന്റണി എന്നിവരാണ് വീടിന് ധനസഹായം നൽകുന്നത്. വീട് നിർമാണത്തിനുള്ള ചെലവ് പൂർണമായും തങ്ങൾതന്നെ വഹിക്കുമെന്ന് ഡെനിഷും ഇനോക്കും പറഞ്ഞു. നിർമാണത്തിന് 35 ലക്ഷം രൂപയോളം ചെലവ് വരും.