video
play-sharp-fill

ഏറെ വേദനാജനകമായിരുന്നു സ്കൂൾ കാലം, അന്നുമുതൽ ഈ പ്രശ്നം അനുഭവിക്കുന്നുണ്ട്, വർഷങ്ങളായി മരുന്ന് കഴിക്കുന്നു, വയറുവീർക്കുന്ന അവസ്ഥയുണ്ടായി, ഷൂട്ടുകള്‍ മുടങ്ങിയിരുന്നെങ്കിലെന്ന് പ്രാർഥിച്ചിട്ടുണ്ട്, തന്റെ രോ​ഗാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് ശ്രുതി ഹാസൻ

ഏറെ വേദനാജനകമായിരുന്നു സ്കൂൾ കാലം, അന്നുമുതൽ ഈ പ്രശ്നം അനുഭവിക്കുന്നുണ്ട്, വർഷങ്ങളായി മരുന്ന് കഴിക്കുന്നു, വയറുവീർക്കുന്ന അവസ്ഥയുണ്ടായി, ഷൂട്ടുകള്‍ മുടങ്ങിയിരുന്നെങ്കിലെന്ന് പ്രാർഥിച്ചിട്ടുണ്ട്, തന്റെ രോ​ഗാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് ശ്രുതി ഹാസൻ

Spread the love

ചെന്നൈ: പ്രായഭേദമന്യേ ഇപ്പോൾ ഭൂരിഭാ​ഗം പെൺകുട്ടികളിലും കണ്ടുവരുന്ന രോ​ഗാവസ്ഥയാണ് പിസിഒഡി/പിസിഒസ് (പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം) . സ്‌ത്രീകളുടെ ആര്‍ത്തവക്രമം തെറ്റിക്കുന്ന ഹോര്‍മോണല്‍ രോഗമാണ്‌ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ് എന്നുപറയുന്നത്.

ജീവിത സാഹചര്യങ്ങൾ, ചിട്ടയില്ലാത്ത ജീവിതം, ഡിപ്രെഷൻ, സ്ട്രെസ്സ് എന്നിവയെല്ലാം പിസിഒസ് രോ​ഗത്തിന് കാരണമാകാറുണ്ട്. അണ്ഡാശയത്തിലെ സിസ്റ്റുകളുടെ സാന്നിധ്യം, ക്രമരഹിതമായ ആർത്തവം, ആര്‍ത്തവം ഇല്ലാതെ വരുക, മുഖത്തെ രോമങ്ങള്‍, മുടി കൊഴിച്ചില്‍ എന്നിവ പിസിഒഎസ് മൂലം ഉണ്ടായേക്കാം.

ഗർഭധാരണത്തിനുള്ള ബുദ്ധിമുട്ടാണ് ഇതുമൂലം സ്ത്രീകള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം. പുരുഷ ഹോര്‍മോണായ ആന്‍ഡ്രജനും ഇവരില്‍ കൂടുതലായിരിക്കും. ഇപ്പോഴിതാ, പിസിഒഎസ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച്‌ തുറന്നുപറഞ്ഞിരിക്കുകയാണ് നടി ശ്രുതി ഹാസൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ വേദനാജനകമാർന്ന ആർത്തവകാലമായിരുന്നു സ്കൂള്‍കാലം. അന്നുമുതല്‍ ഈ പ്രശ്നം അനുഭവിക്കുന്നുണ്ടെന്നും ശ്രുതി പറയുന്നു. എന്നാല്‍ 26-ാം വയസ്സിലാണ് ശ്രുതി തനിക്ക് പിസിഒഎസ് ഉണ്ടെന്ന് തിരിച്ചറിയുന്നത്. ആ സമയത്ത് എൻഡോമെട്രോസിസ്, ഡിസ്മെനോറിയ എന്നീ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു.

ചികിത്സയുടെ ഭാഗമായുള്ള സ്കാനിങ്ങിനിടയിലാണ് പിസിഒസ് തിരിച്ചറിഞ്ഞതെന്നും ശ്രുതി പറയുന്നു. പിസിഒഎസിന്റെ ഭാഗമായി അമിതമായ രോമവളർച്ചയും വയറുവീർക്കുന്ന അവസ്ഥയുമൊക്കെ ഉണ്ടായിട്ടുണ്ട്. ഭാരം വളരെയധികം കൂടിയിരുന്നു.

അതുകൊണ്ടു വർക്കൗട്ട് രീതികളിലും ഭക്ഷണരീതിയിലും മാറ്റം വരുത്തിയിരുന്നുവെന്നും താരം പറയുന്നു. മദ്യവും കഫീനും ഭക്ഷണത്തില്‍ നിന്നൊഴിവാക്കിയത് ഏറെ ഗുണം ചെയ്തു. കഴിഞ്ഞ ഏഴ് വർഷത്തോളമായി പിസിഒഎസിനു മാത്രം ചികിത്സ ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു.

ആദ്യ ആർത്തവം മുതല്‍ ഓരോ ആർത്തവം വരുന്നതും വെല്ലുവിളി നിറഞ്ഞതായിരുന്നു. വേദനയും നിർജലീകരണവും കാരണം സ്കൂളില്‍ കുഴഞ്ഞുവീണിട്ടുണ്ട്. ആർത്തവത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ ഷൂട്ടുകള്‍ മുടങ്ങിയിരുന്നെങ്കിലെന്ന് പ്രാർഥിച്ചിട്ടുണ്ട്.

ലക്ഷങ്ങളും കോടികളും മുടക്കി പലരുടേയും ഡേറ്റുകള്‍ നോക്കി നിശ്ചയിക്കുന്ന ഷൂട്ടിനിടെ ആർത്തവാവധി വേണമെന്ന് പറയാനും പറ്റില്ലായിരുന്നു. പിസിഒഎസിനെതിരെ പോരാടുന്ന നിരവധി സ്ത്രീകളുണ്ടെന്നും താരം പറഞ്ഞു.