കൃഷ്ണൻതുരുത്ത് ദണ്ഡായുധപാണിപുരം ശ്രീ.സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നാളെ കലശോത്സവത്തിന് തുടക്കം.

Spread the love

 

സ്വന്തം ലേഖകൻ
ബ്രഹ്മമംഗലം . കൃഷ്ണൻതുരുത്ത് ദണ്ഡായുധപാണിപുരം ശ്രീ.സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ കലശോത്സവം ജനുവരി 29,30,31 തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ക്ഷേത്രം തന്ത്രി മുഖ്യൻ ചന്തിരൂർ അഭിജിത്ത് രതീഷ് തന്ത്രിയുടെയും മേൽശാന്തി പ്രമോദ് നാരായണൻ ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ നടക്കും.

video
play-sharp-fill

2024 ജനുവരി 29 തിങ്കളാഴ്ച രാവിലെ 11 മണിക്ക് അമൃതാനന്ദമയി മഠത്തിലെ പ്രധാന ശിഷ്യ നയിക്കുന്ന ആത്മീയ പ്രഭാഷണവും ദണ്ഡായുധ പാണിപുരം ശ്രീ സുബഹ്മണ്യ സ്വാമി ക്ഷേത്രത്തിൻ്റെ ചുറ്റുമതിൽ സമർപ്പണവും നടക്കും.

ജനുവരി 31 വൈകിട്ട് 5 മണിക്ക് കുന്നേ പറമ്പിൽ നിന്നും ദേവനൃത്തങ്ങൾ, വാദ്യമേളങ്ങൾ, കാവടി, ദീപ കാഴ്ചകൾ, താലപ്പൊലി തുടങ്ങിയവയുടെ അകമ്പടിയോട് കൂടി ദേവരഥ പ്രയാണം ആരംഭിക്കുന്നതാണ് എന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group