എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് വിവാദ നായകനായ ഒരാള്‍ക്ക് പ്രധാന ചുമതല നല്‍കിയത് ഉചിതമായോ… ; പരാതി പരിഹാര സെല്ലിന്റെ ചുമതല ശ്രീറാമിന് നല്‍കിയതിനെ വിമര്‍ശിച്ച് വി ടി ബല്‍റാം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് ധനവകുപ്പ് രൂപവത്കരിച്ച പരാതി പരിഹാര സെല്ലിന്റെ ചുമതല ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്സിന് നല്‍കിയതിനെ വിമര്‍ശിച്ച് വി ടി ബല്‍റാം. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് വിവാദ നായകനായ ഒരാള്‍ക്ക് പ്രധാന ചുമതല നല്‍കിയത് ഉചിതമായോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി വിലയിരുത്തണമെന്നാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.
ഞായറാഴ്ചയാണ് ധനവകുപ്പ് ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ താല്‍ക്കാലിക സമിതി രൂപീകരിച്ചത്. ഇതിനായി പ്രത്യേക മൊബൈല്‍ നമ്പരും ഇ-മെയില്‍ വിലാസവും പുറത്തിറക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്.
പല കാരണങ്ങള്‍ കൊണ്ട് സ്ഥിരം വിവാദനായകനായ, ഒരുപാടാളുകള്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടപ്പെട്ട ഒരുദ്യോഗസ്ഥന് ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഒരു പ്രധാന ചുമതല നല്‍കിയത് ഉചിതമാണോ എന്ന് മുഖ്യമന്ത്രി തന്നെ വിലയിരുത്തണം.